Thursday, November 28, 2024
spot_img

ഓണാഘോഷത്തിനിടയില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിച്ചും തരംതിരിച്ചും ക്ലീന്‍ കേരള കമ്പനി

ഓണാഘോഷത്തിനിടയില്‍ മാലിന്യശേഖരണത്തിന്റെയും തരംതിരിവിന്റെയും പാഠങ്ങള്‍ നല്‍കി ക്ലീന്‍ കേരള കമ്പനി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ഭരണ സംവിധാനം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷത്തില്‍ പാഴ്‌വസ്തുക്കള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനി പ്രത്യേകം സ്റ്റാള്‍ ഒരുക്കി. സ്റ്റാളില്‍ സജ്ജീകരിച്ച മിനി എം.സി.എഫില്‍ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) ഓരോ പാഴ് വസ്തുക്കളും ശേഖരിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കി. പരിപാടികള്‍ കാണാനെത്തിയ പൊതുജനങ്ങളോട് മാലിന്യങ്ങള്‍ സ്റ്റാളില്‍ നിക്ഷേപിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. കാസര്‍കോട് സന്ധ്യാരാഗത്തില്‍ നടന്ന ഓണാഘോഷത്തില്‍ ക്ലീന്‍ കേരള കമ്പനി ഒരുക്കിയ സ്റ്റാള്‍ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഉദ്ഘാടനം ചെയ്തത്. ശേഖരിച്ച പാഴ്‌വസ്തുക്കള്‍ കാസര്‍കോട് നഗരസഭ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറി.

Hot Topics

Related Articles