Monday, August 25, 2025
spot_img

കർഷകനെ ആദരിക്കാൻ ജില്ലാ കളക്ടർ കൃഷിയിടത്തിൽ എത്തി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  പ്രവർത്തനങ്ങളുടെ ഭാഗമായി തരിശിടാതെ കൃഷിയിടം വികസിപ്പിച്ച കർഷകനെ  ചിങ്ങം ഒന്നിന് ജില്ലാ കളക്ടർ  കൃഷിയിടത്തിലെത്തി ആദരിച്ചു. ബദിയടുക്ക  മല്ലട്ക്ക വാര്‍ഡിൽ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ച രീതിയില്‍ കാർഷിക ഭൂമി പ്രയോജനപ്പെടുത്തിയ  കര്‍ഷകന്‍ ശ്രീധരന്‍ പെരുമ്പളയെയാണ് ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖർ ആദരിച്ചത്. പഞ്ചായത്തിലെ വിവിധ  തൊഴിലുറപ്പ് പ്രവൃത്തി പ്രദേശങ്ങൾ  ജില്ലാ കളക്ടർസന്ദര്‍ശിച്ചു.       ദാരിദ്ര്യ ലഘൂഘകരണ വിഭാഗം  പ്രൊജക്റ്റ് ഡയറക്ടര്‍ ജലീല്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ലാ എഞ്ചിനിയര്‍ സഹദ, ജോയിന്റ് ബ്ലോക്ക് വികസന ഓഫീസര്‍ അഷ്റഫ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പുരുഷോത്തമന്‍ എന്നിവര്‍ കലക്ടറെ അനുഗമിച്ചു.  വില്ലേജ് ഓഫീസ് സന്ദർശനത്തിൻ്റെ ഭാഗമായി ബേളയിലെത്തിയതായിരുന്ന് കളക്ടർ.

Hot Topics

Related Articles