Friday, November 1, 2024
spot_img

ട്രാക്ക് ട്രിവാൻസ് കപ്പ് ചങ്ങായീസ് അബ്ബാസിയ ടീമിന്

കുവൈത്ത് സിറ്റി > തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് ( ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ സെവൻസ് എ സൈഡ് ഫുട്ബോൾ ടൂർണമെന്റ് ” ട്രിവാൻസ് കപ്പ് – 2023 ” സംഘടിപ്പിച്ചു.

ഫഹാഹീൽ സൂക്ക് സബ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരം ഇന്ത്യൻ ഡോക്ടേർസ് ഫോറം മുൻ പ്രസിഡന്റ് അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് എം എ നിസ്സാം അധ്യക്ഷത വഹിച്ചു.ചെയർമാൻ പി ജി ബിനു,സ് പ്രസിഡന്റുമാരായ ഡോ. ശങ്കരനാരായൻ, ശ്രീരാഗം സുരേഷ്, ട്രഷറർ മോഹനകുമാർ, ടൂർണമെന്റ് കൺവീനർ ലിജോയ് ജോളി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഹരിപ്രസാദ് ടൂർണമെന്റിന്റെ നിയമാവലി വിശദീകരിച്ചു.ഏഷ്യ പസഫിക് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ വെളളി മെഡൽ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പർ ജോസഫ് സ്റ്റാൻലി, ഇന്ത്യൻ സ്ട്രൈകേഴ്സ് ഫുട്ബോൾ ക്ലബ് പ്രസിഡന്റ് റോബർട്ട് ബർണാട് എന്നിവരെ ആദരിച്ചു.16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ അറഫാ ടീമിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് ചങ്ങായീസ് അബ്ബാസിയ ടീം പരാജയപ്പെടുത്തി. ലൂസേഴ്സ് ഫൈനലിൽ ടോസിലൂടെ ചില്ലീസ് റസ്റ്റോറൻന്റെ മംഗഫ് മൂന്നാം സ്ഥാനം  കരസ്ഥമാക്കി.

ഫ്രണ്ട്സ് യുണൈറ്റഡ് എഫ് സി യുടെ ശ്രീഹരി ടൂർണമെന്റിലെ ടോപ്പ് സ്കോററായും ചങ്ങായീസ് അബ്ബാസിയ ടീമിലെ ഹാസിഖ് മികച്ച ഗോൾ കീപ്പറായും അറഫായുടെ സജേഷ് മികച്ച ഡിഫൻഡറായും ചങ്ങായീസ് അബ്ബാസിയുടെ ഷുഹൂദ് മികച്ച കളിക്കാരനായും തെരഞ്ഞെടുക്കപ്പെട്ടു. ഫ്രണ്ട്സ് യുണൈറ്റഡ്  എഫ് സി ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡ് കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികളും മെഡലുകളും ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ വിതരണം ചെയ്തു.

കൃഷ്ണ രാജ്, ആഷ്ലി ജോസഫ്, വിജിത്ത് കുമാർ, ആർ രാധാകൃഷ്ണൻ, പ്രശാന്ത് എസ്, പ്രിയ രാജ്, സരിത ഹരിപ്രസാദ് എന്നിവർ ടൂർണമെന്റിന്  നേതൃത്വം നൽകി. ട്രാക്ക് ജനറൽ സെക്രട്ടറി കെ ആർ ബൈജു സ്വാഗതവും ടൂർണമെന്റ് ജനറൽ കൺവീനർ ഹരിപ്രസാദ് നന്ദിയും പറഞ്ഞു.

Hot Topics

Related Articles