തിരുവനന്തപുരം സർക്കാർ ജീവനക്കാരെ സന്തോഷിപ്പിക്കാൻ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തിയിട്ടും സെക്രട്ടേറിയേറ്റ് ഹൗസിങ് സൊസൈറ്റി
റെക്കോർഡ് ഭൂരിപക്ഷത്തിന് യുഡിഎഫ് വിഭാഗം നിലനിർത്തിയതിൽ ഞെട്ടി സിപിഎം. എകെജി സെന്ററിൽ നിന്നു നേരിട്ടു ചരടുവലി നടത്തുകയും
ഭരണം പിടിച്ചെടുക്കാനായി
2200 പുതിയ അംഗങ്ങളെ ചേർ ക്കുകയും ചെയ്തിട്ടും തിരിച്ചടിയുണ്ടായതെങ്ങനെയെന്നു പാർട്ടി പരിശോധിക്കുകയാണ്. സൊസൈറ്റി രൂപീകരിച്ച് 46 വർ ഷത്തിനിടെ ആദ്യമായാണ് രണ്ടായിരത്തോളം വോട്ടുകൾക്ക് എൽഡിഎഫ് പാനൽ പരാജയപ്പെടുന്നത്. കഴിഞ്ഞതവണ വെറും 49 വോട്ടുകൾക്കു മാത്ര മാണ് യുഡിഎഫിന് ഭരണം നിലനിർത്താനായത്.
സെക്രട്ടേറിയറ്റിലെ ഏതാണ്ട് എല്ലാ ജീവനക്കാരും അംഗങ്ങളായ സ്റ്റാഫ് ഹൗസിങ് സഹകരണ സംഘത്തിന്റെ പ്രധാന പ്രവർത്തനം അംഗങ്ങൾക്ക്
ഭവന വായ്പ ലഭ്യമാക്കലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയതോടെയാണ് സർകാർ ജീവനക്കാരെ സന്തോഷിപ്പിക്കാനായിഡിഎ വർധന, ഡിഎ കുടിശിക പ്രഖ്യാപനം, ശമ്പള പരിഷ്കരണ പ്രഖ്യാപ
നം എന്നിവ സർക്കാർ നടത്തു കയും ഉത്തരവിറക്കുകയും ചെയ്തത്. ഇതു തിരഞ്ഞെടു പ്പിൽ ഗുണം ചെയ്യുമെന്ന പ്രതീ കയിലിരിക്കുമ്പോഴാണ് മുഖ്യ മന്ത്രിയും മന്ത്രിമാരും പ്രവർത്തി ക്കുന്ന സെക്രട്ടേറിയറ്റിൽ തന്നെ എൽഡിഎഫ് വൻ തിരി ച്ചടി നേരിടേണ്ടി വന്നത്.
ഇരുവിഭാഗങ്ങൾ ചേരിതിരി ഞ്ഞ് വമ്പൻ പ്രചാരണമാണ് ഇത്തവണ സൊസൈറ്റി തി രഞ്ഞെടുപ്പിനു മുൻപ് നടത്തിയ ത്. സെക്രട്ടേറിയറ്റിൽ ആകെ 5500 ജീവനക്കാരാണുള്ളത്. ഇതിൽ സൊസൈറ്റി അംഗങ്ങ ളായ 5478 പേരിൽ 4964 പേർ : വോട്ടു ചെയ്തു. യുഡിഎഫ്, : എൽഡിഎഫ് പാനലുകളിൽ 11 പേർ വീതമാണ് മത്സരിച്ചത്. യു ഡിഎഫിലെ 5 പേർക്ക് 3400 വോട്ടുകളിലേറെ നേടാനായി. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തി ലായിരുന്നു യുഡിഎഫ് വിഭാഗ ത്തിന്റെ പ്രചാരണം.


