Friday, February 6, 2026
spot_img

ചട്ടഞ്ചാൽ 55 മൈൽ പ്രദേശത്തോടുള്ള നാഷണൽ ഹൈവേ അവഗണനക്കെതിരെ പ്രത്യക്ഷ സമരവുമായി സമരസമിതി

പൊയിനാച്ചി:നാഷണൽ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ചട്ടഞ്ചാൽ 55 മൈൽ പ്രദേശത്തെ നിലനിൽക്കുന്ന ആശങ്കകൾ ഇതുവരെ പരിഹാരമാകാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകാൻ സമരസമിതി തീരുമാനിച്ചു. തെക്കിൽ പറമ്പ സ്കൂളിൽ നടന്ന കമ്മിറ്റി യോഗം മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ ശ്രീജിത്ത് കുമാർ എൻ. സി സ്വാഗതം പറഞ്ഞു, സമരസമിതി ചെയർമാൻ നിയാസ് ബി അധ്യക്ഷത വഹിച്ചു യോഗത്തിൽ 2022 മുതൽ പ്രദേശത്ത് മേൽപ്പാലം വേണമെന്ന് പറഞ്ഞു സമരസമിതി രൂപീകരിക്കുകയും സമരസമിതിയുടെ നേതൃത്വത്തിൽ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു . 2022ൽ 1500 ഓളം വിദ്യാർത്ഥികൾ പഠിച്ച തെക്കിൽപറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ ഈ അധ്യായന വർഷത്തിൽ 965 വിദ്യാർത്ഥികൾ മാത്രമാണ് ഉള്ളത് അധികാരികളുടെ ഭാഗത്തു നിന്ന് പ്രദേശത്തോടുള്ള സമീപനത്തിൽ ഒരു മാറ്റവും ഇല്ലാത്ത സാഹചര്യത്തിൽ തെക്കിൽപ്പറമ്പ് സ്കൂളിലെ കുട്ടികൾക്കും പ്രദേശവാസികൾക്കും റോഡ് മുറിച്ച് കടക്കുവാൻ പറ്റാത്ത സാഹചര്യവും അതുപോലെതന്നെ ദിവസവും വാഹനാപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് സമര സമിതി നീങ്ങുന്നത്. കൃഷ്ണൻ ചട്ടഞ്ചാൽ, വാർഡ് മെമ്പർമാരായ മിനി ശശികുമാർ,അജന പവിത്രൻ, ഉണ്ണികൃഷ്ണൻ പൊയിനാച്ചി, മുണ്ടാത്ത് കൃഷ്ണൻ നായർ,രമ ഗംഗാധരൻ, ഷെരീഫ് ബി. എം, റിയാസ് ബി, താജുദ്ദീൻ 55 മൈൽ,മൊയ്തു തൈര, വന്ദന വിജയൻ, അബൂബക്കർ, ശരണ്യ ഉഷാന്ത് തുടങ്ങിയവർ സംസാരിച്ചു.യോഗത്തിൽ കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ പിസി നസീർ നന്ദി പറഞ്ഞു

Hot Topics

Related Articles