കാസർകോട് : ഡയലൈഫ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ കാസർകോട് ഡയബറ്റിക് ഫൂട്ട് സർജറി വിജയകരമായി പൂർത്തീകരിച്ചു. കാസർകോട് ഡയബറ്റിക് സെന്റർ കൂടി ആയ ഡയലൈഫ് ഹോസ്പിറ്റലിൽ നിരവധി ഫൂട്ട് സർജറികൾ ചെയ്യ്തു വരുന്നുണ്ട്. ഗുജറാത്ത് സ്വദേശി ലിഖായത്ത് കാൽ മുറിച്ചുമാറ്റേണ്ടി വരും എന്ന് പറഞ്ഞ സാഹചര്യത്തിലാണ് ഡയലൈഫ് ഹോസ്പിറ്റലിൽ എത്തുന്നത്. കാസർഗോടെ പ്രശസ്ത പ്രേമേഹരോഗ വിദഗ്ധൻ ഡോക്ടർ മൊയ്‌ദീൻ കുഞ്ഞിയുടെ നേതൃത്വത്തിലുള്ള ടീം രോഗിയെ കാണുകയും ഫൂട്ട് സർജറി നിർദേശിക്കുകയും ചെയ്യ്തു. ഫൂട്ട് സർജറിയിലൂടെ കാലിന്റെ ചികിത്സ നടത്തി കാൽ മുറിക്കാതെ രോഗി അഞ്ചു ദിവസം കൊണ്ട് സുഖം പ്രാപിച്ച് ഗുജറാത്തിലേക്ക് തിരിച്ചു പോയി. ഇത്തരത്തിൽ നിരവധി രോഗികൾ കേരളത്തിൽ നിന്നു കേരളത്തിന് പുറത്തു നിന്നും ഡയലൈഫ് ഹോസ്പിറ്റലിൽ എത്തുന്നുണ്ട്. ഉത്തരമലബാറിലെ ആദ്യത്തെ സമ്പൂർണ്ണ ഡയബറ്റിക്ക് & കിഡ്‌നി കെയർ ഹോസ്പിറ്റലിൽ ആണ് ഡയലൈഫ് ഹോസ്പിറ്റലിൽ. ഡോക്ടർ മൊയ്‌ദീൻ കുഞ്ഞി, ഡോക്ടർ ഹാതിം ഹുസൈൻ എന്നിവർ സർജറിക്ക് നേതൃത്വം വഹിച്ചു.


