മേൽപ്പറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് യുഎഇയിലെ വിവിധ ഘടകങ്ങൾ നൽകുന്ന സഹകരണവും സപ്പോർട്ടും വിലമതിക്കാനാകാത്തതെന്ന് കേന്ദ്രകമ്മിറ്റി പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി പ്രസ്താവിച്ചു.
ഹ്രസ്വ സന്ദർശനാർത്ഥം ദുബായിൽ എത്തിയ അദ്ദേഹത്തിനും വൈസ് പ്രസിഡണ്ട് അബ്ബാസ് വളപ്പിൽ എന്നിവർക്ക് ദുബായ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേര പേൾ ക്രീക്ക് ഹോട്ടലിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ
ദുബായ് കമ്മിറ്റി ജനറൽ സെക്രട്ടറി റാഫി പള്ളിപ്പുറം സ്വാഗതം പറഞ്ഞു. വർക്കിംഗ് പ്രസിഡണ്ട് അഷറഫ് ബോസ് അധ്യക്ഷത വഹിച്ചു, ട്രഷറർ ഹനീഫ് മരവയൽ, ഷാർജ കമ്മിറ്റി പ്രസിഡണ്ട് നിയാസ് കമ്പനി, ദുബായ് കമ്മിറ്റി ഭാരവാഹികളായ ഹനീഫ് ടി ആർ, റൗഫ് കെ ജി എൻ, റഹ്മാൻ കൈനോത്ത്, അസീസ് സി ബി, ഖാലിദ് എ ആർ, നൗഷാദ് നാനോ, ഇല്യാസ് ഹിൽടോപ്പ് തുടങ്ങിയവർ സംസാരിച്ചു. ഫറാസ് സി എ നന്ദി പറഞ്ഞു.


