കാസര്‍ഗോഡ് : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പുതുതായി അഫിലിയേഷന്‍ നല്‍കിയ സഅദിയ്യ ലോ കോളേജില്‍ 2025-26 വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. പഞ്ചവത്സര ബി. എ. എല്‍. എല്‍. ബി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം കോഴ്‌സ് ആണ് ഈ വര്‍ഷം ആരംഭിക്കുക. കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്‌മെന്റ് അനുവദിക്കുന്ന 30 സര്‍ക്കാര്‍ മെറിറ്റ് സീറ്റും 30 മാനേജ്‌മെന്റ് സീറ്റുമാണ് അഡ്മിഷന്‍ അനുവദിച്ചിട്ടുള്ളത്.
പഞ്ചവത്സര ബി. എ. എല്‍. എല്‍. ബി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം കോഴ്‌സ് ആണ് ഈ വര്‍ഷം ആരംഭിക്കുക. കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തു രണ്ടാം ഘട്ട അലോട്‌മെന്റ് നടപടികളില്‍ സഅദിയ്യ ലോ കോളേജിലെ 30 സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്ക് ആഗസ്റ്റ് 9 വരെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താവുതാണ്. 30 മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആഗസ്റ്റ് 13 മുതല്‍ ആരംഭിക്കും.
സമന്വയ വിദ്യാഭ്യാസം എന്ന ആശയത്തില്‍ അഞ്ചര പതിറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച സഅദിയ്യ പ്രീ പ്രൈമറി മുതല്‍ പിജി വരെ വിദ്യാഭ്യാസം നല്‍കി വരുന്നു. വ്യത്യസ്ത സ്ഥാപനങ്ങളിലായി 8000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നു.
ജാമിഅ സഅദിയ്യയുടെ 27ാമത്തെ സ്ഥാപനമാമാണ് ലോ കോളേജ്.
പത്ര സമ്മേളനത്തില്‍ സംബന്ധിച്ചവര്‍
മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍
(വൈസ് പ്രസിഡന്റ് ജാമിഅ സഅദിയ്യ അറബിയ്യ)
പള്ളങ്കോട് അബ്ദുല്‍ ഖാരിര്‍ മദനി
(സെക്ര’റിയേറ്റ് മെമ്പര്‍, ജാമിഅ സഅദിയ്യ അറബിയ്യ)
ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്
(സെക്ര’റിയേറ്റ് മെമ്പര്‍, ജാമിഅ സഅദിയ്യ അറബിയ്യ)
ഡോ. ഹെമിന്‍ വി വി
(പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് സഅദിയ്യ ലോ കോളേജ്)
ടി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
(അഡ്മിനിസ്‌ട്രേറ്റര്‍, ജാമിഅ സഅദിയ്യ അറബിയ്യ)
പി വി മുസ്തഫ
(അഡ്മിനിസ്‌ട്രേറ്റര്‍, സഅദിയ്യ ലോ കോളേജ്)