Friday, August 22, 2025
spot_img

രാജപുരത്ത് വ്യാജ ആയുധ നിർമാണശാലയിൽ പോലീസ് റെയ്ഡ്,തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു,ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്:രാജപുരം പോലീസ് പരിധിയിൽ കള്ളാർ കോട്ടക്കുന്നിൽ വ്യാജ ആയുധ നിർമാണശാലയിൽ പോലീസ് റെയ്ഡ്,തോക്കുകളും നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തു,ഒരാൾ അറസ്റ്റിൽ

കാസർകോട് ജില്ലാ പോലീസ് മേധാവി.ബി.വി വിജയ് ഭരത് റെഡ്ഡി ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബേക്കൽ ഡിവൈഎസ്പി മനോജ് വി വി യുടെയും കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെയും സംയുക്ത നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആയുധ നിർമാണ യൂണിറ്റും ആയുധങ്ങളും പിടിച്ചെടുത്തു. നിർമ്മാണം പൂർത്തിയായ രണ്ട് വ്യാജ തോക്കുകളും നിർമ്മാണത്തിലിരിക്കുന്ന ഒരു തോക്കും സ്ഥലത്തുനിന്നും പിടിച്ചെടുത്തു കോട്ടക്കുന്ന് സ്വദേശി ജസ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള വീട് വാടകക്കെടുത്ത് പ്രതി ആയുധ നിർമാണം നടത്തിവരികയായിരുന്നു. ഇടത്തുമാട കാർത്തികപുരം സ്വദേശി അജിത് കുമാർ എം കെയാണ് രാജപുരം ഇൻസ്‌പെക്ടർ രാജേഷ് പി , എസ് ഐ കരുണാകരന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നിരവധി നിർമാണ സാമഗ്രികളും രഹസ്യമായി നിർമിച്ച തോക്കുകളും പിടിച്ചെടുത്തു .സംഘത്തിൽ GSI അബൂബക്കർ SCPO മാരായ രതീഷ് ,സുബാഷ് വി, ജിനേഷ്, നികേഷ് സുബാഷ് ചന്ദ്രൻ,CPO ജയേഷ് എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles