Friday, August 22, 2025
spot_img

കനത്ത മഴയിൽ മേൽപറമ്പ് വീടിൻ്റെ ചുറ്റു മതിൽ തകർന്നു

കാസർകോട് ജില്ലയിൽ ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു കനത്ത നാശ നഷ്ടങ്ങളാണ് ജില്ലയിലെ പല കോണുകളിൽ നിന്നും റിപോർട്ട് ചെയ്യപ്പെടുന്നത്

മേൽപറമ്പ് സഫ ഗ്രൂപ്പ് എംഡി ഹനീഫ് മരവയലിൻ്റ വീടിൻ്റെ ചുറ്റുമതിൽ തകർന്ന് നാശ നഷ്ടമുണ്ടായി അപകടം നടന്നത് രാത്രിയായതിനാൽ വൻ ദുരന്തം ഒഴിവായി പകൽ സമയങ്ങളിൽ കുട്ടികളുടെ കളിസ്ഥലമാണ് തൊട്ടടുത്ത് മേൽപറമ്പ് മാക്കോട് നടക്കാൽ മേഖലകളിൽ കനത്ത മഴയിൽ നാശ നഷ്ടമുണ്ടായി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ചേർന്നു
ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വിള്ളൽ ഉണ്ടായ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകി ഇവിടെ
റവന്യൂ, പോലീസ്, ഫയർഫോഴ്സ് ,വനം, തദ്ദേശസ്വയംഭരണം വകുപ്പുകൾ ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലായ പ്രദേശങ്ങളിൽ കാഴ്ചക്കാരായി ആളുകൾ കൂട്ടം കൂടുന്നത് കർശനമായും ഒഴിവാക്കേണ്ടതാണ്. രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്ആവശ്യമെങ്കിൽ ക്യാമ്പുകൾ ആരംഭിക്കും. തൃക്കണ്ണാട് കോട്ടിക്കുളം തീരത്ത് കടലേറ്റം തടയാനുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി സ്വീകരിക്കുന്നതിന് ജലവിഭവ വകുപ്പിന് നിർദ്ദേശം നൽകി

Hot Topics

Related Articles