കാസർകോട് :കാസർകോട് ട്രാഫിക് പോലീസുകാരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെഡയ ലൈഫ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ കാർഡ് വിതരണവും നടത്തി. വെള്ളിയാഴ്ച രാവിലെ 09 മണി മുതൽ
11 മണി വരെ കാസർകോട് ട്രാഫിക് പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ മുപ്പത്തോളം പോലീസുകാർ പങ്കെടുത്തു.
പോലീസുകാർക്ക് മാത്രമായി നടന്ന മെഡിക്കൽ ക്യാമ്പിൽ
RBS (Sugar), Creatinine, Cholesterol, HbA1c, BP
BMI, സൗജന്യ ടെസ്റ്റുകളും,കൂടാതെ കണ്ണ് പരിശോധനയും നടത്തി.
തുടർ ചികിത്സ ആവശ്യമായി വരികയാണെങ്കിൽ
പ്രത്യേകം ഇളവോടുകൂടി ചികിത്സിക്കുവാനുള്ള സൗകര്യം ഹോസ്പിറ്റലിൽ ഒരുക്കി.
പരിപാടി കാസർകോട് പോലീസ് ഇൻസ്‌പെക്ടർ നളിനാക്ഷൻ ഉദ്ഘാടനം ചെയ്യ്തു. കാസർകോട് ട്രാഫിക് SHO രവീന്ദ്രൻ ലൈഫ് കാർഡ് ഏറ്റുവാങ്ങി. ഡയലൈഫ് മാർക്കറ്റിംഗ് മാനേജർ ബിജേഷ്, പി ആർ ഒ. സഫീർ കുമ്പള, ശരത്ത്, മൊയ്‌ദീൻ, ഖലീഫ ഉദിനൂർ എന്നിവർ സംസാരിച്ചു.ട്രാഫിക് പോലീസുകാർക്ക് ഡ്യൂട്ടി ടൈമിൽ ഉപയോഗിക്കാൻ കുടകളും വിതരണം ചെയ്യ്തു.