Friday, February 6, 2026
spot_img

പാദൂർ ട്രോഫി വിഐപി പാസും കോംപ്ലിമെന്ററി പാസും കായിക മന്ത്രി ലോഞ്ച് ചെയ്തു

കാസറഗോഡ് :ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പും തമ്പ് മേൽപറമ്പും സംയുക്താഭിമുഖ്യത്തിൽ മേൽപറമ്പ് വെൽഫിറ്റ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മെയ്‌ പത്ത് മുതൽ ആരംഭിക്കുന്ന പാദൂർ ട്രോഫി SFA അഖിലേന്ത്യ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ വി പി പാസ് ലോഞ്ചിങ്ങും,കോംപ്ലിമെന്ററി പാസ്സ് ലോഞ്ചിങ്ങും കാസറഗോഡ് കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന കായിക മന്ത്രി വി അബ്ദുൽ റഹ്മാൻ പ്രവാസി യുവ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും, പൗരപ്രമുഖനുമായ കെ മുഹമ്മദ് കളനാടിനും സാറാ ട്രാൻസ്‌പോർട് ഓണറും,സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ റിസ്‌വാൻ മേൽപറമ്പിനും നൽകി നിർവ്വഹിച്ചു.
ചടങ്ങിൽ എം എൽ മാരായ സീ എച്ച് കുഞ്ഞമ്പു, ചന്ദ്രശേഖരൻ,എം രാജാഗോപാലൻ, ജില്ലാ കളക്ടർ ശ്രി ഇൻബസേകർ കെ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പാദൂർ ഷാനവാസ്, യുവവ്യവസായി റിസ്‌വാൻ ഗലദാരി,ക്ലാസ്സിക്ക് കർവ് എം ഡി നസീർ കുന്നിൽ,ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ അഫ്സൽ സീസ്ലു,യുഎഇ ചന്ദ്രഗിരി ക്ലബ്ബ് ട്രഷറർ റാഫി മാക്കോട്,സംഘാടക സമിതി അംഗങ്ങളായ നാസിർ ഡീഗോ,അസർ ഫിസ,
സംഗീത് വള്ളിയോട്, ബദറുദീൻ സീ ബി, തുടങ്ങിയവർ സംബന്ധിച്ചു

Hot Topics

Related Articles