കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലതികമായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഫാ ഗ്രൂപ്പ് ഒഫ് കമ്പനിയുടെ പ്രൊഡക്ഷൻ വിഭാഗമായ എനർജി മെലാമിൻ ഫാക്ടറിയുടെ ബ്രോഷർ തെരുവത്ത് വില്ലയിൽ വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എയുടെ സാന്നിധ്യത്തിൽ സഫാ ഗ്രൂപ്പ് എം ഡി ഹനീഫ് മരവയലിന് നൽകി പ്രകാശനം ചെയ്തു.
വ്യവസായ പ്രമുഖനും കണ്ണൂർ എയർപോർട്ട് ഡയറക്ടറുമായ കാദർ തെരുവത്ത്,മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എം എൽ എ, ബഷീർ തൊട്ടാൻ, ടി ഡി കബീർ,ജലീൽ കടവത്ത്,സിയാ കറാമ,ഖാലിദ് ടി എ എന്നിവർ സംബന്ധിച്ചു.