ഡൽഹി പ്രൈവറ്റ് സ്കൂൾ(ഗ്രേഡ് 9)ഇൽ പഠിക്കുന്ന ആദിൽ ഇഷാൻ, 30 ആമദ് സൈക്കിളിൽ മികച്ച വിദ്യാർത്ഥി വിഭാഗത്തിൽ ഷാർജ എക്സല്ലൻസ് അവാർഡ് നേടി. കാസർഗോഡ് കോട്ടിക്കുളം മുഹമ്മദ് ബഷീറിന്റെയും ചെമ്നാട് മാളിക ഹൌസിൽ ഫാത്തിമത് റോസിനയുടെയും മകനാണ്. ചെമ്നാട് എ ബി മാഹിന്റെയു കോട്ടിക്കുളം അബ്ദുൽറഹ്മാന്റെയും പൗത്രൻ.
ഷാർജ അവാർഡ് ഫോർ എഡ്യൂക്കേഷനൽ എക്സല്ലൻസ് (SAEE) യുടെ 30 ആമദ് പതിപ്പിൽ ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹ്‌മദ് അൽ ഖാസിമിയിൽ നിന്നും വ്യാഴആഴ്ച്ച അവാർഡ് ഏറ്റുവാങ്ങി.
ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി
സംഘടിപ്പിച്ച അവാർഡ് യൂണിവേഴ്സിറ്റി സിറ്റി ഹാളിൽ ആണ് നടന്നത്. വിത്യാർത്ഥികളുടെ സർഗ്ഗത്മക സാധ്യതകൾ കണ്ടെത്താനും ഉപയോഗപ്പെടുത്താനും, വിദ്യാഭ്യാസ മേഖലയിലും സമൂഹത്തിലും മികവ്, സർഗ്ഗത്മഗത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെടുത്താനുംഫലപ്രദമായി സംഭാവന നൽകാനും ലക്ഷ്യമിടുന്നതാണ് ഈ അവാർഡ്.
30000/-ദിർഹം ആണ് സമ്മാനം (ഇന്ത്യയുടെ 7ലക്ഷം രൂപ )