Saturday, February 7, 2026
spot_img

പാലക്കുന്ന് കരിപ്പൊടി സ്വദേശി പട്ളയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

ഉദുമ: പാലക്കുന്ന് കരിപ്പൊടി സ്വദേശി മധൂർ പട്ളയിൽ തോടി ൽ വീണ് മരിച്ചു.
പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ ഫാൽക്കൺ ടെക്സ്റ്റൈൽസ് കട ഉടമ
കരിപ്പൊടിയിലെ ഫാൽക്കൺ അസീസിൻ്റെയും അസ്മയുടെയും മകൻ സാദിഖ് (39) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യ സഹോദരൻ മൊയ്തുവിനോടൊപ്പം നടന്നു പോകുമ്പോൾ കാൽ തെന്നി വെള്ളം നിറഞ്ഞ തോടിലേക്ക് വീഴുകയായിരുന്നു.
ദുബൈയിൽ ഒരു കടയിൽ കാഷ്യറായി ജോലി ചെയ്യുന്ന സാദിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ:ഫർസാന പട്ള.മക്കൾ: ഫാദിൽ സൈൻ, സിയ ഫാത്തിമ, ആമിന.
സഹോദരങ്ങൾ: സമീർ, ഷംസുദ്ദീൻ, സവാദ്,സബാന.

Hot Topics

Related Articles