മേൽപറമ്പ്:തമ്പ് മേൽപ്പറമ്പും ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പും സംയുക്താഭിമുഖ്യത്തിൽ മെയ് 9 നു മേല്പറമ്പ് ചന്ദ്രഗിരി ഹൈസ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വെൽഫിറ്റ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടത്തുന്ന പാദൂർ കുഞ്ഞാമു ഹാജി മെമ്മോറിയൽ സൂപ്പർ സേവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകസമിതി ഓഫീസ് യുവവ്യവസായിയും ഹലോ കാർഗോ മാനേജിങ് ഡയറക്ടറുമായ ഷാഫി ചാപ്പ ചെമ്പിരിക്ക ഉത്ഘാടനം ചെയ്തു, ടൂർണമെന്റ് ചെയർമാൻ ജലീൽ കോയ കീഴുർ അധ്യക്ഷത വഹിച്ചു ചടങ്ങിൽ അപ്സര ഗ്രൂപ്പ് മാനേജിങ് പാർട്ണർ അഹ്‌മദ് അപ്സര, യൂ എം അഹ്‌മദ് അലി,യുവ വ്യവസായി റിസ്‌വാൻ ഗലദാരി, ഇബ്രാഹിം തുരുത്തി,യൂസുഫ് വായവളപ്പിൽ,ഹസ്സൻ കുട്ടി അച്ചു,നസീർ കെ വി ടി തുടങ്ങിയവർ സംബന്ധിച്ചു ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ അഫ്സൽ സീസ്ളു സ്വാഗതവും ടൂർണമെന്റ് കമ്മിറ്റി ട്രഷറർ യുസുഫ് മേല്പറമ്പ് നന്ദിയും പറഞ്ഞു.