കാസർകോട് ഡയ ലൈഫ് സൂപ്പർ സപെഷാലിറ്റി ഹോസ്പിറ്റലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ്(Dialysis) യുണിറ്റിന്റെ ഉദ്ഘാടന കർമ്മം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവ്വ ഹിച്ചു.ഉദ്ഘടനത്തോടനുബന്ധിച്ച് നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം എൻപിഎം സയ്യിദ് ശറഫുദ്ധീൻ തങ്ങൾ അൽ ഹാദി റബ്ബാനി കുന്നുങ്കൈ നിർവഹിച്ചു. ഡയ ലൈഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർമാരായ ഡോക്ടർ മൊയ്‌ദീൻ കുഞ്ഞി ഐ കെ. ഡോക്ടർ മൊയ്‌ദീൻ നഫ്സീർ പാദുർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ മംഗലാപുരത്തെയും കാസർകോട്ടെയും വിദഗ്ധ ഡോക്ടർമാരുടെ സേവനവും പല ചികിത്സാ വിഭാഗങ്ങളിലായ് ക്യാമ്പിൽ ലഭ്യ മായിരുന്നു. കൂടാതെ വിദഗ്ദ്ധ ടെക്നിഷ്യന്മാരുടെ മേൽനോട്ടത്തിൽ സൗജന്യ രക്ത പരിശോധനകളും. സൗജന്യ നിരക്കിൽ അൾട്രസൗണ്ട്സ് കാനിംങ്ങും നടന്നു
ഇ അവസരം നിരവധി രോഗികൾ പ്രയോജനപ്പെടുത്തി