കാഞ്ഞങ്ങാട്:മുസ്ലിം ലീഗിന്റെ കാസർകോട് ജില്ലാ പ്രഥമ പ്രസിഡണ്ടും, പ്രമുഖ ട്രേഡ്യൂനിയൻ നേതാവും, ഉജ്വല വാഗമിയുമായിരുന്ന എ.പി.അബ്ദുല്ലയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ അവാർഡ് പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ഡോ.അബൂബക്കർ കുറ്റിക്കോലിന്
വളരെ ചെറിയ നിലയിൽ നിന്ന് സ്ഥിരോത്സാഹത്തിലൂടെ വ്യവസായിക രംഗത്ത് കുതിച്ച ചാട്ടം നടത്തിയ ഡോ.അബൂബക്കർ കുറ്റിക്കോലിന്റെ സാമൂഹ്യ രംഗത്തെയും ജീവകാരുണ്യരംഗത്തെയും സേവനങ്ങൾ പരിഗണിച്ചും കൊണ്ടും വ്യവസായ രംഗത്ത് 500 ലേറെ പേർക്ക് തൊഴിൽ നൽകിയ സംരഭകത്വത്തോടുള്ള താല്പര്യവും പരിഗണിച്ചു കൊണ്ടാണ് അവാർഡ് നൽകാൻ തീരുമാനിച്ചത്.
കാഞ്ഞങ്ങാട് സി.എച്ച്.
സെന്റർ വൈസ്പ്രസിഡണ്ട്,കാസർകോട് പ്രവാസിഅസോസിയേഷൻ ഉൾപ്പടെ വിവിധ സംഘടനകളുടെ സാരഥ്യം വഹിക്കുന്ന ഡോ.അബൂബക്കർ ദുബൈ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ വ്യവസായസംരഭങ്ങളുമായി മുന്നോട്ടു പോകുന്നത്. പ്രവാസ ലോകത്തും നാട്ടിലും നിരവധി മത സാമൂഹിക സാംസകാരിക സംഘടനകൾക്ക് താങ്ങാവുന്നവിധത്തിൽ സജീവമായ പ്രവർത്തനങ്ങൾ അബൂബക്കർ നടത്തിവരുന്നു. താഴെതട്ടിൽ നിൽക്കുന്ന നിരവധി മനുഷ്യരെ ചേർത്തു പിടിച്ച് ജീവകാരുണ്യ രംഗത്ത് അദ്ദേഹത്തിന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഇക്കാരണങ്ങൾ കൊണ്ടാണ് അദ്ദേഹത്തെ അവാർഡിന്ന് പരിഗണിച്ചതെന്ന് ജൂറി
അറിയിച്ചു.
പ്രമുഖ പ്ലാന്ററും ജീവകാരുണ്യ രംഗത്ത് സജീവസാന്നിധ്യവുമായിരുന്നപരേതനായകുറ്റിക്കോൽ ഇബ്രാഹിം ഹാജിയുടെ പുത്രനാണ് ഡോ.അബൂബ ക്കർ. എ.പി.അബ്ദുല്ലയുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ അവാർഡിന്ന് മുൻ വർഷങ്ങളിൽ മുസ്ലിം ലീഗ് നേതാവ് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ചന്ദ്രിക ബ്യൂറോ ചീഫും പ്രമുഖ എഴുത്തുകാരനുമായ റഹ്മാൻ തായലങ്ങാടി, പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ സായിറാം ഗോപാലകൃഷ്ണ ഭട്ട്, പ്രമുഖ ചരിത്രകാരനായ എം.സി. വടകര, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിമുതലായവരാണ് അവാർഡിനർഹരായതെന്ന് ജൂറി അംഗങ്ങളായ റഹ്മാൻ തായലങ്ങാടി, ബഷീർവെള്ളിക്കോത്ത്,ജലീൽ രാമന്തളി എന്നിവർ അറിയിച്ചു.
2025 ജൂൺ മാസം ആദ്യവാരത്തിൽ രാഷ്ടീയ
സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് കാഞ്ഞങ്ങാട്ട് വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് നല്കുമെന്ന് സംഘാടകർ അറിയിച്ചു.