Sunday, August 24, 2025
spot_img

ജിംഖാന നാലപ്പാട് ട്രോഫി പത്താം സീസണിൽ യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ജേതാക്കളായി

ദുബായ്: ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് ചാപ്റ്റര്‍ തുടര്‍ച്ചയായി നടത്തി വരുന്ന ജിംഖാന നാലപ്പാട് ട്രോഫി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെൻറിൻറെ പത്താം സീസൺ കിസൈസ് ടാലന്റഡ് സ്പോർട്സ് ഫെസിലിറ്റിയിൽ പ്രത്യേകം സജ്ജമാക്കിയ വെൽഫിറ്റ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒന്നിന് എതിരെ രണ്ട് ഗോളുകൾ നേടി ജി ടി ഇസഡ് ഷിപ്പിങ്ങ് എഫ് സിയെ പരാചയപ്പെടുത്തി യുണൈറ്റഡ് എഫ് സി കാലിക്കറ്റ് ജേതാക്കളായി. പതിനായിരം ദിര്‍ഹം ക്യാഷ് പ്രൈസാണ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്നത്. നാലപ്പാട് ഗ്രൂപ്പ് ഡയറക്ടർ അബ്ദുല്ല നാലപ്പാട് ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.

കെഫാ റാങ്കിങ്ങിലുള്ള പതിനാറ് ടീമുകൾ പങ്കെടുത്ത മത്സരങ്ങളിൽ ഓരോ കളികളും അത്യന്തം വാശിയേറിയതായിരുന്നു. ടൂർണമെൻറിലെ മികച്ച കളിക്കാരനായി ജി ടി ഇസഡ് എഫ് സിയുടെ ശ്രീ രാജ്, ഏറ്റവും നല്ല ഗോള്‍ കീപ്പറായി യുണൈറ്റഡ് എഫ് സി കാലിക്കറ്റിലെ ഷിബിലി, മികച്ച ഡിഫൻഡർ യുണൈറ്റഡ് എഫ് സി കാലിക്കറ്റിലെ അതുൽ, ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍ റഹീം ദാസ് എന്നിവരെ തെരഞ്ഞെടുത്തു.

സമാപന ചടങ്ങില്‍ ജിംഖാന മേൽപറമ്പ് ഗൾഫ് ചാപ്റ്റർ പ്രസിഡൻറ് ഹനീഫ് മരവയൽ അദ്ധ്യക്ഷത വഹിച്ചു. ടൂർണമെൻറ് അസോസിയേറ്റ് സ്പോൺസർ സഫാ ഗ്രൂപ്പ് ഡയറക്റ്റര്‍ മൻസൂർ തിടിൽ, സലിം കളനാട്, സഹീർ യഹ്‌യ തളങ്കര, രാജ് സ്വാമി, മുഹമ്മദ്‌ കുഞ്ഞി കാദിരി, സഫ്‌വാൻ അബ്ദുൾ കാദർ, മർവാൻ അബ്ദുൽ കാദർ, സമീർ ജികോം, ആസിഫ് ബി എ, എ എച്ച് അഹമദ് മരവയൽ, ആഷിക് കോർണർ വേൾഡ്, ഹസൻ മരവയൽ, സലീം ബോംകൊ, അബ്ദുൽ അസീസ് സി ബി, ഇല്ല്യാസ് പള്ളിപ്പുറം, റഹ്മാൻ കൈനോത്ത്, നിയാസ് ചേടികമ്പനി, റഹ്മാൻ ഡി എൽ ഐ, യാസർ പട്ടം, നജീബ് മരവയൽ, ജാഫർ റേഞ്ചർ ഒരവങ്കര, സന്തോഷ്‌ കരിവെള്ളൂർ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി അമീർ കല്ലട്ര സ്വാഗതവും ട്രഷറർ റാഫി പള്ളിപ്പുറം നന്ദിയും പറഞ്ഞു.

Hot Topics

Related Articles