Monday, August 25, 2025
spot_img

ഉദുമ വിദ്യാലയ വികസന സമിതിയുടെ പേരിൽ ഉദുമയിൽ നടന്നത് സിപിഎം സ്പോൺസർ ധർണ:യുഡിഎഫ്

ഉദുമ:ഉദുമ ഗവ ഹയർ സെക്കൻഡറി സ്കൂൾ വികസനം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് വിദ്യാലയ വികസന സമിതിയുടെ ബാനറിൽ ബുധനാഴ്ച വൈകുന്നേരം ഉദുമ ടൗണിൽ നടന്നത് സിപിഎം സ്പോൺസർ ചെയ്ത ധർണയാണെന്ന് യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കാപ്പിൽ കെബിഎംഷെരീഫ്, കൺവീനർ ബി ബാലകൃഷ്ണൻ എന്നിവർ ആരോപിച്ചു.
ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പിടിഎയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുകയും വികസനം മുടക്കുകയും ചെയ്യുന്ന ചിലരുടെ നടപടികൾക്കെതിരെ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് ധർണ നടത്തുമെന്ന് വൻ പ്രചരണം നൽകിയെങ്കിലും 30 ൽ പരം സിപിഎം നേതാക്കൾ അല്ലാതെ മറ്റാരും പരിപാടിയിൽ പങ്കെടുത്തില്ല. ഒരു വിദ്യാർത്ഥി പോലും സിപിഎമ്മിൻ്റെ ധർണക്ക് വന്നില്ല.
ഉദുമ സ്കൂളിൻ്റെ വികസനത്തിന് എന്ന പേരിൽ പിടിഎ കമ്മിറ്റി 500 രൂപയുടെ സമ്മാനകൂപ്പൺ അച്ചടിച്ച് വിദ്യാർത്ഥികളെ അടിച്ചേൽപ്പിച്ചത് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു വിദ്യാർത്ഥിക്ക് 3 കൂപ്പൺ നൽകിയതിനെതിരെ രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സമ്മാന കൂപ്പൺ പിൻവലിക്കേണ്ടി വന്നു. ഇതിൻ്റെ ജാള്യത മറക്കാൻ വേണ്ടിയാണ് സിപിഎമ്മിന് അധിപത്യമുള്ള പിടിഎ കമ്മിറ്റി വിദ്യാലയ വികസന സമിതി എന്ന പേരിൽ ഉദുമയിൽ ധർണ നടത്തി ജനങ്ങൾക്ക് മുന്നിൽ വീണ്ടും പരിഹാസ്യ
രായത്.
മുൻപിടിഎ കമ്മിറ്റി പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനെയും ഉദുമയിലെ യുഡിഎഫ് നേതാക്കളെയും പേരെടുത്ത് ആക്ഷേപിച്ചാണ് മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ളവർ പ്രസംഗിച്ചത്.
ഉദുമ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ രക്ഷിതാക്കളുടെയും പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പിടിഎ പ്രസിഡൻ്റ് കെവി രഘുനാഥൻ സിപിഎമ്മിൻ്റെ ധർണയിൽ പങ്കെടുത്തതോ തു കൂടി പിടിഎ കമ്മിറ്റിയുടെ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു.

Hot Topics

Related Articles