Friday, August 22, 2025
spot_img

മിസ്റ്റർ കാസർകോട് ജില്ലാ തല ചാമ്പ്യൻഷിപ്പ് നാളെ

മേൽപറമ്പ്:എസ് കെ യൂണിസെക്സ് ജിം മേല്പറമ്പയും,ബോഡി ബിൽഡിങ് ആൻഡ് ഫിറ്റനസ്സ് അസോസിയേഷൻ ഓഫ് കാസർഗോഡും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ തല ശരീര സൗന്ദര്യ മത്സരം “WINTOUCH MR KASARGOD CHAMPIONSHIP-2024-25” ജനുവരി 5 (നാളെ)വൈകുന്നേരം ആറു മണിക്ക് ഉദുമ എംഎൽഎ അഡ്വ: സിഎച്ച് കുഞ്ഞമ്പു ഉൽഘാടനം ചെയ്യുന്ന സാമൂഹൃ സാംസ്കാരിക വിനോദ രംഗത്തെ പ്രമുഖ വ്യക്തിത്തങ്ങൾ സംബന്ധിക്കും ചന്ദ്രഗിരി സ്കൂൾ ഗ്രൗണ്ടിലെ ഹലോ കാർഗോ സ്റ്റേഡിയത്തിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുക

ഇതിനോട് അനുബന്ധിച്ച്
ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഓഫ് കാസർഗോഡ്,എസ് കെ യൂണിസെക്സ് ജിം മേൽപ്പറമ്പ്, വിൻടച്ച് സൂപ്പർ സെപ്ഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ജനുവരി 5 ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ മേൽപ്പറമ്പ് ചന്ദ്രഗിരി സ്കൂൾ ഗ്രൗണ്ടിൽ
മെഗാ ഫ്രീ മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കുകയാണ്. ഇതിൻറെ ഉൽഘാടനം കാസർക്കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിക്കും
എല്ലാ വിഭാഗ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും സംബന്ധിക്കുന്നു.

Hot Topics

Related Articles