അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ മഹർജാൻ ഉദുമ ഫെസ്റ്റ് സംഘടിപ്പിച്ചു.
മോട്ടിവേഷൻ ക്ലാസ് ,മുട്ടിപ്പാട്ട് മത്സരം,കിഡ്സ് ഫാഷൻ ഷോ,കേക്ക് പ്രസന്റേഷൻ കോമ്പറ്റീഷൻ,മെഹന്ദി ഫെസ്റ്റ് ,സാംസ്കാരിക സമ്മേളനം,സാംസ്കാരിക സമ്മേളനം,മഹർജാൻ നിലാവ്,
പ്രമുഖ വ്യക്തിത്വങ്ങൾക്ക് അവാർഡ് നൽകി ആദരിക്കൽ തുടങ്ങി ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന വ്യത്യസ്തങ്ങളായ പരിപാടികളോടെയാണ് ഫെസ്റ്റ് സമാപിച്ചത് .
പരിപാടിയോട് അനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് നൗഷാദ് മിഅ്റാജിന്റെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് മുഖ്യാതിഥിയായിരുന്നു.മാധ്യമപ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യപ്രഭാഷകനായിരുന്നു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ കെഇഎ ബക്കർ, വൻ ഫൗർ അബ്ദുറഹ്മാൻ , ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ ജനറൽ സെക്രട്ടറി ഹിദായത്തുള്ള ,അബുദാബി കെഎംസിസി വൈസ് പ്രസിഡണ്ട് ബാസിത് കായക്കണ്ടി ,അനീസ് മാങ്ങാട് , റഷീദ് പട്ടാമ്പി ,ഹനീഫ് പടിഞ്ഞാർമൂല ,ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കെ ബി എം ശരീഫ് ,പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് സിദ്ദീഖ് പള്ളിപ്പുഴ ,മുൻ ഡിസിസി പ്രസിഡൻറ് ഹക്കീം കുന്നിൽ,ജില്ലാ പ്രവർത്തക സമിതി അംഗം അൻവർ കോളിയടുക്കം ,ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി, അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ ഹാജി , ചീഫ് കോർഡിനേറ്റർ നാസർ കോളിയടുക്കം, പ്രോഗ്രാം ഫിനാൻസ് കമ്മിറ്റി ചെയർമാൻ പൊവ്വൽ അബ്ദുൽ റഹ്മാൻ , രക്ഷാധികാരി സലാം ആലൂർ , ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് ഷാഹിദ് റഷീദ്, പുല്ലൂർ പെരിയ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡൻറ് മുസ്തഫ പാറപ്പള്ളി, ഹനീഫ മരവയൽ ,ഖത്തർ കെഎംസിസി നേതാവായ സാദിഖ് പാക്യാര, ദുബായ് കെഎംസിസി നേതാക്കളായ ഇസ്മായിൽ നാലാം വാതുക്കൽ, റാഫി പള്ളിപ്പുറം , ചന്ദ്രിക ദുബായ് റിപ്പോർട്ടർ ഹനീഫ് കോളിയടുക്കം ,മണ്ഡലം നേതാക്കളായ ഹമീദ് പള്ളിപ്പുഴ , മനാഫ് കുണിയ , ഹബീബ് ചെമ്മനാട് ,വിവിധ പഞ്ചായത്ത് നേതാക്കളായ മജീദ് ചിത്താരി, ആബിദ് നാലാം വാതുൽക്കൽ , കബീർ ചെമ്പിരിക്ക , റസാഖ് കുണിയ , ഷെരീഫ് എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം ജനറൽ കൺവീനർ ഹനീഫ മീത്തൽ മാങ്ങാട് സ്വാഗതവും ട്രഷറർ അഷ്‌റഫ് മൊവ്വൽ നന്ദിയും അറിയിച്ചു .