അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിച്ച മഹർജാൻ ഉദുമ ഫെസ്റ്റിന്റെ എൻട്രി കൂപ്പൺ ഒന്നാം സമ്മാനമായ മാരുതി സെലേറിയോ കാർ തിരുവനന്തപുരം വർക്കല സ്വദേശി രാജീവ് പദ്മനാഭന് ലഭിച്ചു.കാറിന് പുറമെ സ്വർണ നാണയം , സ്മാർട്ട് ഫോൺ തുടങ്ങി മുപ്പതോളം മറ്റു സമ്മാനങ്ങളും എൻട്രി കൂപ്പണിലൂടെ വിജയികൾക്ക് ലഭിച്ചു. അൽ സാബി ഗ്രൂപ്പ് മീഡിയ മാനേജർ സിബി കടവിൽ വിജയിക്കുള്ള കാറിന്റെ താക്കോൽ കൈ മാറി.മഹർജാൻ ഫെസ്റ്റ് സ്വാഗത സംഘം ചെയര്മാൻ നൗഷാദ് മിഹ്രാജ് , ജനറൽ കൺവീനർ ഹനീഫ് മീത്തൽ മാങ്ങാട് , ഫിനാൻസ് ചെയര്മാന് പൊവ്വൽ അബ്ദുൽ റഹ്മാൻ , കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹബീബ് ചെമ്മനാട് ,രക്ഷാധികാരി സലാം ആലൂർ , വൈസ് ചെയര്മാന്മാരായ ആബിദ് ഉദുമ , കബീർ ചെമ്പിരിക്ക സംബന്ധിച്ചു .