അബൂദാബി:കുറ്റിക്കോൽ ഇബ്രാഹിം ഹാജി മെമ്മോറിയൽ ബിസിനസ്സ് എക്സലൻസ് അവാർഡ് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് അബ്ദുല്ല കുഞ്ഞി സ്പികിന് അബൂദാബി കെഎംസിസി ഉദുമ മണ്ഡലം മെഹർജാൻ ഫെസ്റ്റിൽ സമർപ്പിച്ചു .
അബ്ദുല്ല കുഞ്ഞി മൊഗ്രാൽ സ്പിക് എന്ന സാദാരണക്കാരനായ മനുഷ്യൻ 1978 ൽ ഗൾഫ് ജീവിതമെന്ന വലിയ സ്വപ്നവുമായ് ദുബായിലെത്തുന്നു.സ്പിക് എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുന്ന അബ്ദുല്ല കുഞ്ഞി തന്റെ ജൈത്രയാത്രയ്ക്ക് ദുബായിലെ മണലാരണ്യത്തിൽ തുടക്കം കുറിക്കുന്നു. ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി സ്വപ്രയത്നത്തിലൂടെ ഉയർച്ചകൾ കൈവരിച്ചു തുടങ്ങി. ബിസിനസ്സിൽ താത്പര്യം തോന്നിയ അബ്ദുല്ല കുഞ്ഞി കമ്പനിയുടെ പാർട്ട്ണറായി ചേരുന്നതോടൊപ്പം,തന്റെ കൂടപ്പിറപ്പായ കഠിനാധ്വാനം കൊണ്ട് ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണങ്ങളുടെയും ഭാഗമായ് വളർച്ചയുടെ പടവുകൾ കയറിവരുന്നു. സ്വപ്രയത്നത്തിലൂടെ സ്പിക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ഇന്ന് അബ്ദുല്ല കുത്തി സ്പിക്. ചിലർ വരുമ്പോൾ ചരിത്രം വഴി മാറും എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്നതായിരുന്നു അബ്ദുല്ലക്കുഞ്ഞിയുടെ ജീവിത പാത. ഇന്ന് നാട്ടിലെ ഒരു പറ്റം ജനങ്ങളുടെ ആശാകേന്ദ്രവും തൊഴിൽ ദാതാവും ഈ മനുഷ്യൻ ബിസിനസ്സ് മേഖലയിലെ തിരക്കുകൾക്കിടയിലും അശരണർക്ക് കാരുണ്യമേകാൻ എന്നും പിശുക്ക് കാട്ടാറില്ല ഇദ്ദേഹം. ഭൂമിയിലുള്ളവരെ നീ സഹായിക്കു ആകാശത്തുള്ളവർ നിന്നെ സഹായിക്കുമെന്ന പരിശുദ്ധ വചനം ഇവരിലൂടെ പ്രാവർത്തികമാക്കിയതായി കാണാൻ പറ്റുന്നതാണ് ജീവിത യാത്ര. ഇമാം ശാഫി ഇസ്ലമിക്ക് അക്കാദമി സെക്രട്ടറിയും. 42 വർഷം പിന്നിട്ട ദുബായ് മൊഗ്രാൽ ഫ്രണ്ട്സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി കൂടിയാണ് അബ്ദുല്ല കുഞ്ഞി സ്പിക് ഇപ്പോൾ സംഘടനയുടെ പ്രസിഡന്റ് ആയി സമൂഹത്തെ നല്ല നിലയിൽ മുന്നോട്ട് നയിക്കുന്നു സാമൂഹിക സംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിൽ വലിയ രീതിയിലുള്ള പ്രവർത്തനങ്ങളാണ് ചെയ്ത് വരുന്നത് നാടിനോടും വളർന്ന് വരുന്ന തലമുറയോടും എന്നും ‘സ്നേഹോഷ്മളതയോട് കൂടിയുമാണ് ഇടപെട്ട് പോരുന്നത് ഒരു പാട് പേരുടെ ജീവിതം കരുപിടിപ്പിക്കുന്നതിൽ ചെറുതല്ലാത്ത പങ്കാണ് ഇദ്ദേഹത്തിനുള്ളത്