Monday, August 25, 2025
spot_img

കാസർകോട് നിന്ന് മംഗളൂരുവിലേക്കുള്ളവിദ്യാർത്ഥികളുടെ ബസ് യാത്രാ കൺസെഷൻ നിരക്ക് ഏകീകരിക്കണം:എൻ സി പി

ഉപ്പള: കാസർക്കോട് ജില്ലയിലെ മംഗലാപുരത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മംഗളൂരുവിലേക്ക് ഇന്റർസ്റ്റേറ്റ് യാത്ര ചെയ്യുന്നതിന് ഉയർന്ന ബസ് നിരക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. കർണാടക സർക്കാർ 1,500 രൂപയുടെ
ബസ് പാസ് ഒരു അക്കാദമിക് വർഷത്തിനായി അനുവദിച്ചിരിക്കുമ്പോഴും, കേരള സർക്കാർ  വാങ്ങിക്കുന്നത്
മാസം 1350 രൂപ നിരക്കിൽ ഒരു വർഷത്തേക്ക്
14,200 രൂപയോളം വരും . 

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽ നിന്ന് മംഗളൂരുവിലേക്ക് പഠനത്തിനും യാത്രയ്ക്കുമായി വിദ്യാർത്ഥികൾ കർണാടക ആർ ട്ടി സി ബസുകളെയാണ് ആശ്രയിക്കുന്നത്. അതിർത്തിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ, ഇവർ കെ എസ് ആർ ട്ടി സി
ബസുകളെ ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കുന്നു. കർണാടക സർക്കാർ നിരവധി വർഷങ്ങളായി വിദ്യാർത്ഥികൾക്ക്
ബസ് പാസ് നൽകുന്നുവെങ്കിലും, കേരള സർക്കാർ ഇത്തരമൊരു ആനുകൂല്യം നൽകുന്നതിൽ കർണ്ണാടക സർക്കാരിൻ്റെ സൗജന്യനിരക്ക്  അനുസരിക്കുന്നില്ല.

വിദ്യാർത്ഥികൾക്ക് ഇരു സംസ്ഥാനങ്ങളിലും സമാനമായ ബസ് പാസ് നിരക്ക് ഏർപ്പെടുത്തേണ്ടതും കേരള ആർ ട്ടി സി
ബസുകളിൽ കർണാടക ആർ ട്ടി സി
യുടെ മാതൃകയിൽ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ട്.

“നിലവിലുള്ള ബസ് നിരക്ക് വളരെ കൂടുതലാണ്. ഇത് രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ വിവേചനം കാണിക്കരുതെന്നും
കർണ്ണാടക സർക്കാർ ബസ്സ് ചാർജ് വർദ്ധിപ്പിച്ചപ്പോൾ കേരള ആർ ട്ടി സി യും നിരക്ക് വർദ്ദിപ്പിച്ചു എന്നാൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ എന്ത്കൊണ്ടാണ് ഈ വിവേചനം എന്ന് അറിയില്ല. ഗതാഗത വകുപ്പ് മന്ത്രി ഇടപെട്ട് ഇരു സംസ്ഥാനങ്ങളിലും ബസ് പാസ് നിരക്കിൽ ഏകീകൃതത ഉറപ്പാക്കണമെന്നവശ്യപെട്ട് കൊണ്ട് .ഗതാഗത വകുപ്പ് മന്ത്രി ശ്രീ ഗണേഷ് കുമാറിന് എൻ സി പി(എസ് )ജില്ലാ സെക്രട്ടറി സിദ്ദിക്കൈക്കമ്പ  നിവേദനം നൽകി വിദ്യാർത്ഥികളുടെ സമ്പൂർണ്ണ ഉന്നമനത്തിനായി, ഗതാഗത വകുപ്പ് മന്ത്രി ഇടപെട്ട്
വിദ്യാർത്ഥികൾ അഭിമുകരിക്കുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരം
ഉറപ്പാക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി സിദ്ദിക്കൈക്കമ്പ അറിയിച്ചു.

Hot Topics

Related Articles