Monday, August 25, 2025
spot_img

തീരോന്നതി;തീരദേശ വാസികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു

കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി പെർവാഡ് ഫിഷറീസ് കോളനി ലൈബ്രറി കം ആരോഗ്യ കേന്ദ്രത്തിൽ തീരദേശ വാസികൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിച്ചു. എ.കെ.എം. അഷറഫ് എം. എൽ.എ. ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  നാസിർ മൊഗ്രാൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ  സബൂറ എം. വാർഡ് മെമ്പർമാരായ  കൗലത്ത് ബീവി, ആരോഗ്യ വകുപ്പ് ഡി. എൽ. ഒ. സന്തോഷ്, കുമ്പള മെഡിക്കൽ ഓഫീസർ ഡോ. രമ്യ രവീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.    

ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ സോണി രാജ് സ്വാഗതവും കുമ്പള മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എൻ.ഷിനാസ് നന്ദിയും പറഞ്ഞു.

 ക്യാമ്പിനോടനുബന്ധിച്ച് ടെന്നിസൺ തോമസ് ഹെൽത്ത് സൂപ്പർവൈസർ കുമ്പളയുടെ നേതൃത്വത്തിൽ ” ടി. ബി. ശിവിർ” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് എടുത്തു. ജനറൽ മെഡിസിൻ, ശിശുരോഗം, ഫാമിലി മെഡിസിൻ, ഗൈനക്കോളജി, നേത്രരോഗം, ത്വക്ക് രോഗം, എന്നീ ആറു വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നു. സൗജന്യ പ്രഷർ, ഷുഗർ, നേത്ര പരിശോധനയും ലെപ്രസി, മലേറിയ സ്ക്രീനിങ്ങും നടന്നു. ഇരുന്നൂറിലധികം മത്സ്യത്തൊഴിലാളികൾ ക്യാമ്പിൽപങ്കെടുത്തു.

Hot Topics

Related Articles