Monday, August 25, 2025
spot_img

ഡയ ലൈഫിൽ ഡയബെറ്റീസ് അനുബന്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കാസറഗോഡ്:ഡയ ലൈഫ് ഡയബെറ്റീസ് & കിഡ്നി ഹോസ്പിറ്റലിന്റെ ആറാം വാർഷികത്തോടനുബന്ധിച്ചു സൗജന്യ പ്രമേഹ/പ്രമേഹ അനുബന്ധ രോഗ നിർണ്ണയ ക്യാമ്പ്‌ സംഘടിപ്പിച്ചു. കാസറഗോഡ് നഗരസഭ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം മെഡിക്കൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ മംഗലാപുരത്തെ പ്രശസ്ത ഡയബറ്റിക് ഫൂട്ട് സർജൺ ഡോ. ഹാതിം ഹുസൈൻ പാദ പരിശോധന നടത്തി. ജീവിത ശൈലി രോഗങ്ങളെ കുറിച്ചും അവയെ തടയേണ്ട രീതികളെ കുറിച്ചും ഡയ ലൈഫ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും പ്രശസ്ത ഡയബറ്റോളജിസ്റ്റുമായ ഡോക്ടർ മൊയ്‌ദീൻ കുഞ്ഞി ഐ കെ ബോധവൽകരണ സെമിനാറിൽ സംസാരിച്ചു.ജീവിതശൈലി രോഗങ്ങളിൽ ഭക്ഷണക്രമീകരണം എങ്ങിനെ ചെയ്യണമെന്ന് ഡയറ്റിഷ്യൻ ക്ലാസെടുത്തു. കൂടാതെ വിദഗ്ധ ടെക്‌നിഷ്യൻമാരുടെ മേൽനോട്ടത്തിൽ സൗജന്യ രക്ത പരിശോധനകളും ഡയബെറ്റിസ് ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപതി, മുതലായവ തിരിച്ചറിയാനുള്ള ടെസ്റ്റുകളും ഇ സി ജി യും സൗജന്യമായി ചെയ്തു. രോഗികൾക്ക് സൗജന്യമായി പ്രിവിലേജ് കാർഡ് വിതരണവും ചെയ്തു. നൂറുകണക്കിന് രോഗികൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
hospital ജനറൽ മാനേജർ മൻസൂർ സ്വാഗതവും പബ്ലിക് റിലേഷൻ മാനേജർ സഫീർ കുമ്പള നന്ദിയും പറഞ്ഞു.

Hot Topics

Related Articles