നടി ഹണി റോസിൻ്റെ പരാതിയിൽ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന ദിവസം പൊലീസിനോട് കോടതി റിപ്പോർട്ട് തേടും. തുടർന്ന് സെഷൻസ് കോടതി വാദം കേൾക്കും. ഭാരതീയ ന്യായ സംഹിത അനുസരിച്ച് വകുപ്പ് 75, ഉപവകുപ്പ് 1ലെ 1, 4 വകുപ്പുകൾ പ്രകാരം ബോബി ചെമ്മണ്ണൂർ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ചു എന്നും മോശം ഭാഷയിൽ സംസാരിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്