കളനാട്:ജനുവരി 11 ,12 തീയ്യതികളിലായി നടന്ന അൽബീർ സ്ക്കൂൾ കിഡ്‌സ് ഫെസ്റ്റിൽ ആതുരശുശ്രുഷ രംഗത്ത് നിന്ന് മികച്ച സൗജന്യ സേവനം നൽകി കാസറഗോഡ് പുലികുന്നിലുള്ള ഡയ ലൈഫ് ഹോസ്പിറ്റലിൽ മാനേജിങ് ഡിറക്ടറും പ്രശസ്ത സീനിയർ ഫിസിഷനും ,ഡയബെറ്റോളജിസ്റ്റുമായ ഡോക്ടർ മൊയ്‌ദീൻ കുഞ്ഞി ഐ.കെയുടെ മേൽനോട്ടത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന മെഡിക്കൽ ക്യാമ്പിൽ “ആരോഗ്യകരമായ ജീവിതശൈലി” എന്ന വിഷയത്തിൽ ഡോക്ടറുടെ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടന്നു.
കൂടാതെ ജീവിതശൈലി രോഗങ്ങളെ കുറിച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഡയറ്റിഷൻ ക്ലാസും മാർഗ്ഗനിർദ്ദേശവും നൽകി . സൗജന്യ ബിപി ,ഷുഗർ ചെക്കപ്പിനു പുറമെ ഡയ ലൈഫ് ഹോസ്പിറ്റൽ നേഴ്സ്മാരുടെയും,ടെക്‌നിഷ്യൻമാരുടെയും മേൽനോട്ടത്തിൽ പ്രാഥമിക ശുശ്രൂഷയും (ഫസ്റ്റ് എയ്ഡ് ) രണ്ടു ദിവസങ്ങളായി സംഘടിപ്പിച്ചു .മുന്നൂറോളം കുട്ടികൾക്കും ,രക്ഷാകർത്താക്കൾക്കും ഈ സേവനം പ്രയോജനപ്പെട്ടു .