ഉദുമ ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം സിപിഎമ്മിന് അനുകൂലമാക്കുന്ന രീതിയിൽ യാതൊരുവിധ മാനദണ്ഡങ്ങൾ പാലിക്കാതെയും, പ്രകൃതിദത്തമായ അതിരുകൾ ഒഴിവാക്കിയും നടത്തിയതിനെതിരെ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ഡി ലിമിറ്റേഷൻ കമ്മീഷൻ മുമ്പാകെ 41 പരാതികൾ സമർപ്പിച്ചിട്ടുണ്ട്. ഉദുമയിൽ ഇതിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ വളരെ ലാഘവത്തോടെ കൂടിയാണ് ഇത് കൈകാര്യം ചെയ്തത് പരാതിക്ക് ന്യായമായ തീർപ്പുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് വാർഡ് ലീഗ് സഭ മുന്നറിയിപ്പു നൽകി..
യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു,കപ്പിൽ കെബിഎം ശരീഫ് അധ്യക്ഷത വഹിച്ചു,എം എച്ച് മുഹമ്മദ് കുഞ്ഞ് സ്വാഗത പറഞ്ഞു,കല്ലട്ര അബ്ദുൽ ഖാദർ,ഹമീദ് മാങ്ങാട്,കാദർ കാത്തിം,സത്താർ മുക്കുന്നോത്ത് ഇസ്മായിൽ നാലാം വാതുക്കൽ,യാസർ നാലവാതുക്കൽ,സുബൈർ കേരള,ബഷീർ പാക്യര അബ്ദുൽ റഹ്മാൻ കറാമ താജുദ്ദീൻ കോട്ടിക്കുളം,ഷിയാസ് കാപ്പിൽ എൻ ബി കരിം,റൗഫ് ഉദുമ,സലാം മാങ്ങാട്,നഫീസ പാക്യര, എന്നിവർ സംസാരിച്ചു.