ഉപ്പള:ആശുപത്രി ശുചി മുറിയിൽ ഒളിഞ്ഞു നോക്കിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.
മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ രാജേഷ്(40) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 9.30 മണിയോടെ ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്.
ആശുപത്രിയിലെ ശുചി മുറിയിൽ ഒരു യുവതി പോയപ്പോൾ തൊട്ടടുത്ത പുരുഷൻമാരുടെ ശുചി മുറിയിൽ കയറിയ സെക്യൂരിറ്റി ജീവനക്കാരൻ ഇരു ശുചി മുറികളുടെയും മുകൾഭാഗത്തേക്ക് വലിഞ്ഞുകയറി വിടവിലുടെ ഒളിഞ്ഞു നോക്കിയെന്നാണ് പറയുന്നത്.
ഒളിഞ്ഞു നോക്കുന്നത് കണ്ട യുവതി ബഹളം വെച്ചതിനെ തുടർന്ന് ഓടി കൂടിയവർ സെക്യുരിറ്റി ജീവനക്കാരനെ പിടികൂടി.
അഗ്ലീല ദൃശ്യം പകർത്തിയെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി സ്ത്രീകളുടെ അഗ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് പറയുന്നു.
വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് സ്ഥലത്ത് എത്തി സെക്യൂരിറ്റി ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.
ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതായി മഞ്ചേശ്വരം പൊലീസ് പറഞ്ഞു.ഇയാളുടെ ഫോൺ പരിശോധിച്ചതിൽ അഗ്ലീല ദൃശ്യങ്ങൾ ഉണ്ടെങ്കിലും അത് ആരു പത്രിയിൽ നിന്നും ചിത്രീകരിച്ചവ അല്ലെന്നും പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്ത് സ്വകാര്യമായി സൂക്ഷിച്ചതാണെന്നുമുള്ള വിശദീകരണമാണ് പൊലീസ് നൽകുന്നത്. ഇയാളെ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി.