Monday, August 25, 2025
spot_img

പാരലൽ കോളേജുകൾക്ക് ജിഎസ്ടി ചുമത്തിയ നീക്കം പിൻവലിക്കണം:കെബിഎം ഷെരീഫ്

കാസർഗോഡ്:പാരലൽ കോളേജുകളെയും ട്യൂഷൻ സെൻററുകളെയും വിറ്റു വരവ് സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുത്തി ജി എസ് ടി ചുമത്തിയ നീക്കം സർക്കാർ ഉടൻ പിൻവലിക്കണമെന്ന് പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കാപ്പിൽ കെ ബി എം ശരീഫ് മുഖ്യമന്ത്രിക്കും ധനവകുപ്പ് മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

അംഗീകൃത സർവ്വകലാശാലകളുടെ ഡിഗ്രിയും ഡിപ്ലോമയും കേരള സംസ്ഥാന ഓപ്പൺ സ്കൂൾ (സ്കോൾ കേരള) നാഷണൽ ഓപ്പൺ സ്കൂൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ ഹയർ സെക്കൻഡറി കോഴ്സുകളും വിവിധ വിഷയങ്ങളിൽ ട്യൂഷനും നൽകിവരുന്ന സ്ഥാപനങ്ങളെ ജി എസ് ടി പട്ടികയിൽപ്പെടുത്തിയ നീക്കം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്
കേരളത്തിൽ വിദ്യാഭ്യാസ പുരോഗതിക്ക് സമാന്തര സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
സർക്കാർ മേഖലയിൽ സീറ്റ് ലഭിക്കാതെ പോയ സാധാരണക്കാരായ വിദ്യാർഥികൾ തുച്ഛമായ ഫീസ് നൽകി പഠിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്ന നീക്കത്തിൽ നിന്ന് ജി എസ് ടി വകുപ്പ് പിന്മാറണം
അടിയന്തരമായും സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Hot Topics

Related Articles