മുളിയാർ:ഭിന്നശേഷി മേഖലയിലെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലളിത് റിസോർട്ട് ഗ്രൂപ്പുമായി സഹകരിച്ച് ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ നടത്താൻ അക്കര ഫൗണ്ടേഷൻ. ബെറ്റർലൈഫ് ഫൗണ്ടേഷന്റെ കൂടെ സഹകരണത്തിൽ നാളെ ബേക്കൽ ലളിത് റിസോർട്ടിൽ ഭിന്നശേഷിക്കാരായ ആളുകളുടെയും കിടപ്പ് രോഗികളുടെയും സംഗമം നടത്തും. ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന എഴുത്തുകാരനായ കുഞ്ഞബ്ദുള്ള കാട്ടുകണ്ടിയാണ് പ്രത്യേക ക്ഷണിതാവായി എത്തുന്നത്. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സംഗീത സായാഹ്നം, കലാപരിപാടികൾ, ഗെയിംസ് എന്നീ പരിപാടികൾ ഉണ്ടായിരിക്കും. ഭിന്നശേഷി വ്യക്തികൾ, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.