Wednesday, November 27, 2024
spot_img

യു പി എൽ ചാപ്റ്റർ ടുവിന് ഡിസംബർ ഒന്നിന് കൊട്ടിക്കലാശം;പൊമോന ട്രോഫി അസീസ് അയ്യൂർ അനാച്ഛാദനം ചെയ്തു


ദുബായ്:യുഎഇ ഉപ്പളക്കാർ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന യുപിഎൽ (ഉപ്പളക്കാർ പ്രീമിയർ ലീഗിന്റെ) ചാപ്ടർ ടു ഡിസംബർ ഒന്നിന് സമാപിക്കും. പൊമോന ട്രോഫിക്ക് വേണ്ടിയുള്ള യു പി എൽ ഫുട്ബോൾ പ്രീമിയർ ലീഗ്, പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള ജൂനിയർ ഫുട്ബാൾ, ഫാമിലി മീറ്റ് എന്നിവ ഉൾപ്പെടുത്തി ചാപ്റ്റർ ടു കൊട്ടിക്കലാശം ഗംഭീരമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യു പി എൽ ഫുട്ബോൾ പ്രീമിയർ ലീഗിനുള്ള താര ലേലം ദുബായ് ബിസിനസ് ബേ റെസ്റ്റോറന്റിൽ നടന്നു. പൗരപ്രമുഖൻ അസീസ് അയ്യൂർ പൊമോനാ ട്രോഫി അനാച്ഛാദനം ചെയ്തു. ചെയർമാൻ സിദ്ദീഖ് ബപ്പായിത്തൊട്ടി അധ്യക്ഷത വഹിച്ചു. റഫീഖ് ബപ്പായിത്തൊട്ടി, അസ്ഫാൻ കുക്കാർ എന്നിവർ താരലേലം നിയന്ത്രിച്ചു.
ജബ്ബാർ ബൈദല, ഖാലിദ് മണ്ണംകുഴി, ജമാൽ പുതിയോത്ത്, ഇദ്‌രീസ് അയ്യൂർ, അബ്ദുള്ള പുതിയോത്ത്, അൻവർ മുട്ടം, ഹാഷിം ബണ്ടസാല, ഫാറൂഖ് അമാനത്, സജ്ജാദ് മണിമുണ്ട, സർഫ്രാസ് സിറ്റിസൺ, താഹിർ ബപ്പായിത്തൊട്ടി, അഷ്പാക് നയാബസാർ, ആഷിക് മൂസോടി, സൈഫു ഉപ്പള, റഹീം എച്ച് എൻ, ഇഖ്‌ബാൽ പച്ചിലമ്പാറ, നിയാസ് ജാക്ക്റോസ്, സബീൽ മണിമുണ്ട, സീഷാൻ മണിമുണ്ട, ഖലീൽ പാൽ എന്നിവർ സംബന്ധിച്ചു. സുബൈർ കുബണൂർ സ്വാഗതവും ഇഖ്‌ബാൽ പള്ള നന്ദിയും പറഞ്ഞു.
യു പി എൽ ഫുട്ബോൾ പ്രീമിയർ ലീഗിൽ യു ബി സോക്കർ, സിറ്റിസൺ ദുബൈ, മണ്ണംകുഴി റോയൽസ്, കാസ്പർ എഫ് സി, പുതിയോത്ത് എഫ്‌സി, സെഡ് ഗയ്‌സ് അദീക എന്നീ ടീമുകൾ മത്സരിക്കും.
മണ്ണംകുഴി റോയൽസ് ജൂനിയർ, കാസ്പർ ജൂനിയർസ്‌ എന്നീ ടീമുകളാണ് ജൂനിയർ ഫുട്ബാൾ മാച്ചിനായി കളിക്കളത്തിലിറങ്ങുന്നത്. യു എ ഇയിലുള്ള ഉപ്പളയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരത്തോളം പ്രവാസികളുടെ ഈ മഹാ സംഗമത്തിലെ ഫാമിലി മീറ്റിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വിവിധയിനം വിനോദങ്ങളും പ്രശസ്ത കലാകാരന്മാർ മാറ്റുരക്കുന്ന സംഗീത പരിപാടിയും കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

Hot Topics

Related Articles