Monday, August 25, 2025
spot_img

മഹർജാൻ ഉദുമ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു

അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മഹർജാൻ ഉദുമ ഫെസ്റ്റിന്റെ ലോഗോ അൽസാബി ഗ്രൂപ്പ് ചെയർമാൻ ടി ആർ വിജയകുമാർ പ്രകാശനം ചെയ്തു .
ഉദുമ മണ്ഡലത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ തൊട്ടറിയാനും ,ലോക പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളാൽ അനുഗ്രഹീതമായ ഉദുമയുടെ മണ്ണിൽ പരസ്പരം ചേർത്ത് വെച്ച സൗഹാർദ്ദത്തിന്റെയും , സ്നേഹത്തിന്റെയും മനോഹരമായ നേർക്കാഴ്ചയ്ക്കു അബുദാബിയുടെ മണ്ണ് സാക്ഷ്യം വഹിക്കുന്ന ഉദുമ ഫെസ്റ്റ് ഡിസംബർ 28 നു ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത് .എൻ എച്ച് 47 റെസ്റ്റോറന്റ് അബുദാബിയിൽ വെച്ച് ചേർന്ന ചടങ്ങിൽ കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വൻ ഫോർ അബ്ദുൽ റഹ്‌മാൻ , സംസ്ഥാന കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലിങ്ങൽ ,വൈസ് പ്രസിഡണ്ട് അനീസ് മാങ്ങാട് , അൽസാബി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ. ദേവു വിമൽ ജില്ലാ സെക്രട്ടറി റാഷിദ് എടത്തോട് , പ്രോഗ്രാം കമ്മിറ്റി ചെയര്മാന് നൗഷാദ് മിഹ്റാജ് , ജനറൽ കൺവീനർ ഹനീഫ് മീത്തൽ മാങ്ങാട് , ട്രഷറർ അഷ്‌റഫ് മൊവ്വൽ , കോർഡിനേറ്റർ നാസർ കോളിയടുക്കം , രക്ഷാധികാരി സലാം ആലൂർ ,മണ്ഡലം സെക്രട്ടറി മനാഫ് കുണിയ , വിവിധ പഞ്ചായത്ത് നേതാക്കളായ ആബിദ് നാലാംവാതുൽക്കൽ , റസാഖ് കുണിയ , കബീർ ചെമ്പിരിക്ക , മജീദ് ചിത്താരി , റൗഫ് ഉദുമ , റഫീഖ് പെരിയ എന്നിവർ സംബന്ധിച്ചു.

Hot Topics

Related Articles