കാസർകോട്:കഴിഞ്ഞ ആറു വർഷത്തോളമായി പ്രമേഹ പാദ പരിചരണത്തിൽ ജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമാണ് ഡയാലൈഫ്. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര തുടങ്ങി അന്യസംഥാനങ്ങളിൽനിന്നുൾപ്പടെ ഇതിനകം ധാരാളം രോഗികൾ ചികിത്സ തേടി ഇവിടെ എത്താറുണ്ട്. പ്രമേഹ രോഗികളുടെയും വൃക്ക രോഗികളുടെയും ജീവിതത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കാസർകോട്ടെ ആരോഗ്യ രംഗത്തെ ഒരു പുതിയ അധ്യായം രചിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഡയാലൈഫ്.
നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടുതൽ സൗകര്യങ്ങളോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സമ്പൂർണ പ്രമേഹ-വൃക്ക രോഗ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്ന ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കുകയാണ്.
ഡയാലൈഫിൻ്റെ പുതിയ സംരംഭം രോഗികൾക്ക് ആശ്രയകേന്ദ്രമാകുമെന്നതിൽ സംശയമില്ല.
മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവ്
ആശുപത്രിയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി, നവംബർ 24, 2024 ന് രാവിലെ 10 മണിക്ക് ഒരു മെഗാ ഇന്റർവ്യൂ കാസർകോട് പുലിക്കുന്നിലെ നഗരസഭ ടൗൺ ഹാളിനു സമീപമുള്ള ഡയാലൈഫ് ആശുപത്രിയിൽ നടത്തും. നൂറിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ, ഓപ്പറേഷൻ തിയേറ്റർ സ്റ്റാഫ്, ഡയറ്റീഷ്യൻമാർ,ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്‌സ്,ഹൗസ് കീപ്പിംഗ് സ്റ്റാഫ്,ലിഫ്റ്റ് ഓപ്പറേറ്റർമാർ എന്നിവരുടെ ഒഴിവുകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർക്ക് hrdialifehospital@gmail.com എന്ന ഇമെയിലിലേക്കോ 884 888 2997 എന്ന വാട്സാപ്പ് നമ്പറിലേക്കോ ബയോഡാറ്റ അയയ്ക്കാം.
ഡോ. മൊയ്‌ദീൻ കുഞ്ഞി ഐ കെ,മാനേജിംഗ് പാർട്ണർ
ഡോ:മൊയ്‌ദീൻ നഫ്സീർ പാദൂർ മാനേജിംഗ് പാർട്ണർ
മുഹമ്മദ് മൻസൂർ,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ
അബു മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്