Monday, August 25, 2025
spot_img

മേളകളിൽ തിളങ്ങി ബേക്കൽ ഇസ്ലാമിയ എ എൽ പി സ്കൂൾ

ബേക്കൽ ഉപജില്ലാതല കായികമേളയിലും ശാസ്ത്രമേളയിലും കലോത്സവത്തിലും മികച്ച വിജയം നേടി ബേക്കൽ ഇസ്ലാമിയ എ എൽ പി സ്കൂൾ. എൽ പി അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതിന്റെ ഭാഗമായി വിജയാഘോഷം പരിപാടി സംഘടിപ്പിച്ചു. ബേക്കൽ പോലീസ് സബ് ഇൻസ്പെക്ടർ വി വി സന്തോഷ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സി കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടി വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി ചോണായി ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി അബ്ദുൽസലാം മാസ്റ്റർ, അബ്ദുൽ ഖാദർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മേളകളിൽ പങ്കെടുത്ത മുഴുവൻകുട്ടികൾക്കും വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി ചോണായി സ്പോൺസർ ചെയ്ത മൊമെന്റോ നൽകി. ഹെഡ്മിനിസ്ട്രസ് സപ്നാ വി. വി സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി ജിത. വി നന്ദി അർപ്പിച്ച് സംസാരിച്ചു.

Hot Topics

Related Articles