Thursday, November 28, 2024
spot_img

ബേക്കൽ കോട്ടയുടെ സന്ദർശന സമയം രാവിലെ 6.30 മുതൽ വൈകിട്ട് 6.30വരെയാക്കി വർദ്ധിപ്പിച്ചു

ബേക്കൽ:ബേക്കൽ കോട്ടയുടെ സന്ദർശന സമയം ഇനി മുതൽ രാവിലെ 6.30 മുതൽ വൈകിട്ട് 6.30
വരെ.മുമ്പ് ഇത് രാവിലെ 8 മുതൽ വൈകിട്ട് 6 മണി വരെ ആയിരുന്നു.വൈകിട്ട് 5.30 ന് ടിക്കറ്റ് കൗണ്ടർ ക്ലോസ് ചെയ്തിരുന്നത് ഇനി വൈകിട്ട് 6 മണിക്ക് ക്ലോസ് ചെയ്യും.കേന്ദ്ര പുരാവസ്ഥു വകുപ്പിൻ്റെ കേരളത്തിലെ മുഴുവൻ കോട്ടകളിലും പുതിയ സമയക്രമം പാലിക്കാൻ പുരാവസ്ഥു വകുപ്പ് ത്രീശൂർ സർക്കിൾ സുപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് KR റെഡ്ഡി നിർദ്ദേശം നൽകുകയായിരുന്നു.

ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.25 രൂപയാണ് ടിക്കറ്റ് ചാർജ്ജ്.ഓൺലൈനിൽ ഇത് 20 രൂപയാണ്.15 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം.

രാവിലെ ഒന്നര മണിക്കൂർ മുമ്പും വൈകുന്നേരം അരമണിക്കൂർ കൂടുതലും സന്ദർശനസമയം കൂട്ടിയത് സന്ദർശകർക്ക് വെയിലേൽക്കാതെ കോട്ട കാണാൻ ചെറിയൊരാശ്വാസമാവും.

സൂര്യസ്ത്മയയനത്തിന് തൊട്ട് മുമ്പ് കോട്ടയുടെ സന്ദർശന സമയം അവസാനിക്കുന്നതിനാൽ സൂര്യാസ്തമയം കാണാനും രാത്രി കോട്ടയിൽ ചിലവഴിക്കാനും സന്ദർശന സമയം രാത്രി ഒമ്പത് മണി വരെ നീട്ടണമെന്നാണ് സന്ദർശകരുടെ ആവശ്യം.

Hot Topics

Related Articles