Friday, November 1, 2024
spot_img

കേരള മുസ്ലിം ജമാഅത്ത് തിരുനബി സ്നേഹ സംഗമങ്ങൾക്ക് മുള്ളേരിയിൽ പ്രൗഢ തുടക്കം

മുള്ളേരിയ ആശയത്തിൽ എതിർപക്ഷത്ത് നിൽക്കുമ്പോഴും  വിശ്വസ്തനായി കണ്ടു പ്രവാചകർ മുഹമ്മദ് നബി വേറിട്ട് നിർത്തുന്ന പ്രത്യേകതയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു മുള്ളേരിയിൽ നടന്ന തിരുനബി സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം എതിരാളികൾ പോലും അൽ അമീൻ അഥവാ വിശ്വസ്തൻ എന്ന പേരിലായിരുന്നു പ്രവാചകരെ സംബോധന ചെയ്തിരുന്നത് കളവ് എന്ന് തോന്നുന്ന കാര്യം പോലും ഒഴിവാക്കാൻ പ്രവാചകർ ശ്രദ്ധ ചെലുത്തി എല്ലാവരിലേക്കും സ്നേഹം പകരാനാണ് പ്രവാചകൻ ശ്രമിച്ചത് കാരുണ്യ സ്പർശം എത്തേണ്ട ഇടങ്ങളിലെല്ലാം പ്രവാചകരുടെ കരുതൽ ഉണ്ടായി ആധുനിക സമൂഹം മാതൃകയാക്കേണ്ട ഉത്തമ ദർശനങ്ങളാണ് പ്രവാചകൻ മുന്നോട്ടുവച്ചത് ഉണ്ണിത്താൻ പറഞ്ഞു
ജില്ലയിലെ 9 കേന്ദ്രങ്ങളിൽ കേരളം മുസ്ലിം ജമാഅത്ത് നടത്തുന്ന സ്നേഹസംഗങ്ങളുടെ ജില്ലാതല ഉദ്ഘാടനമാണ് മുള്ളേരിയിൽ നടന്നത്.
സോൺ പ്രസിഡണ്ട് മുഹമ്മദ് റഫീഖ് സഅദി ദേലംപാടി അധ്യക്ഷത വഹിച്ചു, സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം പ്രാർത്ഥന നടത്തി, സയ്യിദ് ഹസൻ ഇമ്പിച്ചി തങ്ങൾ ആമുഖ പ്രഭാഷണവും, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി മുഖ്യ പ്രഭാഷണവും നടത്തി, ഹാരിസ് ഹിമമി സഖാഫി പരപ്പ
ഇ. ആർ മുഹമ്മദ്‌ കുഞ്ഞി, അബ്ദുൽനാസർ ആദൂർ, 
ജമാലുദ്ധീൻ സഖാഫി ആദൂർ, 
ശശീധരൻ സുമംഗലി, 
പുരുഷോത്തമൻ,
അബ്ദുൽറഹ്മാൻ ഹാജി മഞ്ഞംപാറ, അനസ് കളത്തിൽ,  തുടങ്ങിയവർ പ്രസംഗിച്ചു,  
താജുദ്ധീൻ സഖാഫി കുണ്ടാർ മദ്ഹ് ആലാപനം നടത്തി, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട് സ്വാഗതവും, സൂഫി മദനി കൊമ്പോട് നന്ദിയും പറഞ്ഞു.

Hot Topics

Related Articles