കാസർകോട്:കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എം.എസ്.എഫ് മുന്നണി നേടിയ മഹാവിജയം വിദ്യാർത്ഥിപക്ഷ രാഷ്ട്രീയത്തിന്റെ വിജയം കൂടിയെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി.
ഭരിച്ചു കൊണ്ടിരുന്ന കോളേജ് യൂണിയനുകൾ നിലനിർത്തിയതോടൊപ്പം മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് ഉൾപ്പടെ പുതിയ ക്യാമ്പസുകൾ പിടിച്ചെടുത്തത് എം.എസ്.എഫ് മുന്നോട്ട് വെക്കുന്ന ജനാധിപത്യ-മത നിരപേക്ഷ-ക്ഷേമ രാഷ്ട്രീയാദർശങ്ങളെ വിദ്യാർത്ഥികൾ നെഞ്ചേറ്റുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിനെ എസ്.എഫ്.ഐ കടത്തി വിടാത്ത ക്യാമ്പസുകളിൽ ചരിത്രത്തിലാധ്യമായി യൂണിയൻ പോസ്റ്റുകളിലേക്ക് ജയിച്ചു കയറിയത് എസ്.എഫ്.ഐ തുടർന്നു വരുന്ന രാഷ്ട്രീയ ഗുണ്ടായിസത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ വിധിയെഴുത്താണെന്നും മാഹിൻ ഹാജി പറഞ്ഞു.
എ.ബി.വി.പിയുടെ വർഗ്ഗീയ നയങ്ങൾക്കെതിരെ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ വിദ്യാർത്ഥികൾ കാട്ടിയ ജാഗ്രത മാതൃകാപരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരിയ അംബേദ്കർ കോളജിൽ മൂന്നാം തവണ യൂണിയൻ നിലനിർത്താൻ നമ്മുക്ക് സാധിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പിലെ ചരിത്ര നേട്ടത്തിന് നേതൃത്വം നൽകിയ എം.എസ്.എഫ് സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം, ക്യാമ്പസ് യൂണിറ്റ് നേതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.