കാസർകോട്:നാടിന് വെളിച്ചം നൽകിയിരുന്ന മഹാന്മാരായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെയും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ജീവിതത്തിലേക്കും കർമ്മമണ്ഡലങ്ങളിലേക്കും വെളിച്ചം വീശിയിരുന്ന സ്മരണികകളുടെ പുതിയ പതിപ്പുകളുടെ സമർപ്പണം കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ വെച്ച് നടന്നു.50 വർഷങ്ങൾക്കു് മുൻപ് പ്രസിദ്ധീകരിച്ച ബാഫഖി തങ്ങൾ സ്മാരക ഗ്രന്ഥവും 2010ൽ പ്രസിദ്ധീകരിച്ച ശിഹാബ് തങ്ങൾ സ്മരണികയുമാണ് പുതിയ കെട്ടിലും മട്ടിലും സമർപ്പിക്കപ്പെട്ടത്.
മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി.ചടങ്ങ് ഉദ്ഘാടനം ചെയ്തുസംഘാടക സമിതി ചെയർമാൻ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ എ.അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുസ്തക സമർപ്പണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ
സി.ടി.അഹമ്മദലി ശിഹാബ് തങ്ങളുടെയും രാജ് മോഹൻ ഉണ്ണിത്താൻ എം.പി ബാഫഖി തങ്ങളുടെയും സ്മരണിക ഏറ്റ് വാങ്ങി.
എ.കെ.എം.അഷ്റഫ് എം.എൽ.എ
പ്രമുഖ പത്രപ്രവർത്തകൻ റഹ്മാൻ തായലങ്ങാടി,ഡി.സി.സി.പ്രസിഡണ്ട് പി.കെ.ഫൈസൽ,മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം.മുനീർ ഹാജി, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം,പ്രസംഗിച്ചുസംഘാടക സമിതി ട്രഷറർ കെ.എം.അബ്ദുൽ റഹ്മാൻ നന്ദി പറഞ്ഞു.