വയനാട് : ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും പൂർണമായും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തിൽ ബാധിക്കുന്ന സാഹചര്യമുണ്ട്. ഈ അപകടകരമായ സാഹചര്യം പ്രതിരോധിക്കാൻ ശാസ്ത്രീയമായ ഇടപെടലുകൾ മാനസികാരോഗ്യ മേഖലയിൽ ആവശ്യമാണ്. ദുരന്ത പ്രദേശങ്ങളിൽ ശേഷിക്കുകയും പരിക്കുകളോടെ രക്ഷപ്പെടുകയും ഉറ്റവരെ നഷ്ടപ്പെടുകയും ദുരന്തത്തിന്റെ ആഘാതങ്ങളിൽ മാനസിക പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗൺസിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവർത്തന പരിചയവുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.
ഗൂഗിൾ ഫോം ലിങ്ക് https://forms.gle/SAw3rDnwdBPW1rme9