Friday, November 1, 2024
spot_img

വയനാട് ദുരിതം;മുസ്ലിം ലീഗ് ബൂസ്റ്റർ ക്യാമ്പയിൻ ആഗസ്റ്റ് 8 മുതൽ 10 വരെ

കാസർകോട് :വയനാടിലെ ദുരന്തമേഖലയിൽ എല്ലാം നഷ്‌ടപ്പെട്ട ജനതയുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണം ജില്ലയിൽ ഊർജ്ജിതപ്പെടുത്താനും പരമാവധി തുക സമാഹരിക്കാനും ആഗസ്റ്റ് 8, 9, 10 തിയ്യതികളിൽ പ്രത്യേക ധനസമാഹരണ യജ്ഞം നടത്തും.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രത്യേകം സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈൻ വഴി നടത്തുന്ന ഫണ്ട് ശേഖരണത്തിന്റെ സന്ദേശം താഴെക്കിടയിൽ എത്തിച്ച് പരമാവധി തുക സമാഹരിക്കും.

അതിന്റെ ഭാഗമായി ജില്ലയിൽ ആഗസ്റ്റ് 8ന് വ്യാഴാഴ്ച്ച വീടുകൾ കേന്ദ്രീകരിച്ചും, 9ന് വെള്ളിയാഴ്ച്ച ജുമുഅക്ക് ശേഷവും, 10ന് ശനിയാഴ്‌ച്ച കട കമ്പോളങ്ങൾ കേന്ദ്രീകരിച്ചും മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും നിയോജക മണ്ഡലം, പഞ്ചായത്ത്-മുനിസിപ്പൽ, വാർഡ്-ശാഖ തലങ്ങളിലെ നേതാക്കളുടെയും ഭാരവാഹികളുടെയും പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം നടത്തി വയനാടിലെ ദുരിതമനുഭവിക്കുന്ന ജനതയെ ചേർത്ത് പിടിക്കണമെന്നും പരമാവധി തുക സമാഹരിക്കാൻ രംഗത്തിറങ്ങണമെന്നും പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാനും അഭ്യർത്ഥിച്ചു.

Hot Topics

Related Articles