കാഞ്ഞങ്ങാട്:പ്രകൃതി ക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുന്ന വയനാട് ജനതയെ ചേര്‍ത്തുപിടിച്ച് കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. പലതുള്ളി പെരുവെള്ളം എന്ന പദം അന്വര്‍ത്ഥമാക്കി ഹരിത കര്‍മ്മ സേനയിലെ 100 അംഗങ്ങള്‍ തങ്ങളുടെ വേതനത്തില്‍ നിന്നും ആയിരം രൂപ മാറ്റിവെച്ചാണ് നിരവധി ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഒരു വലിയ തുകയാക്കി മാറ്റി സംഭാവന നല്‍കിയത്. വീടുകളില്‍ ചെന്ന് എല്ലാവരും ഉപേക്ഷിക്കുന്നതും, വലിച്ചെറിയുന്നതുമായ സാധനങ്ങള്‍ സ്വരൂപിച്ച കൈകളാണ് ഈയൊരു മാതൃകാ പ്രവര്‍ത്തനം നടത്തിയത്്. ചെമ്മട്ടം വയലിലെട്രെഞ്ചിങ് ഗ്രൗണ്ടില്‍ സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ് തുക ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായകെ ലത, കെ വി സരസ്വതി, കെ പ്രഭാവതി, കെ.അനീഷന്‍ കൗണ്‍സിലര്‍മാരായ, കെ. വി.സുശീല, ഫൗസിയ ഷെരീഫ്, മായ കുമാരി, എം.ലക്ഷ്മി, ഹരിത കര്‍മ്മ സേന പ്രസിഡണ്ട് ഗീത ഐങ്ങോത്ത്, ഹരിതകേരളമിഷന്‍ ജില്ല റിസോഴ്‌സ് പേഴ്‌സണ്‍ കെ. ബാലചന്ദ്രന്‍, എച്ച്.ഐ മണിപ്രസാദ്, ജെ.എച്ച് ഐമാരായ പി.രൂപേഷ്, സി.ഷിജു എന്നിവര്‍ സംസാരിച്ചു. നഗരസഭാ ജീവനക്കാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി എന്‍.മനോജ് സ്വാഗതവും കര്‍മ്മ സേന സെക്രട്ടറി പ്രസന ആവിയില്‍ നന്ദിയും പറഞ്ഞു.