കുമ്പഡാജെ ബദ്രടി ഉമ്പ്രളയിലെ തെയ്യം കലാകാരന് മനു പണിക്കറും കുടുംബവും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. കര്‍ക്കിടക മാസം വീടുകള്‍ തോറും അനുഗ്രഹവുമായി എത്തുന്ന ആടിവേടന്‍ കെട്ടി ലഭിച്ച തുക ചേര്‍ത്തുവെച്ചാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. യക്ഷഗാനം, ചെണ്ട നിര്‍മ്മാണവും തെയ്യം കെട്ടുമെല്ലാമായി കഴിയുന്ന കലാ കുടുംബമാണ് മനു പണിക്കറുടേത്. എം.എല്‍.എമാരായ എം. രാജഗോപാലന്‍, അഡ്വ.സി.എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന് തുക കൈമാറി.