Tuesday, August 26, 2025
spot_img

കാപ്പിൽ ബീച്ച് വൃത്തിയാക്കാൻ പിന്തുണയുമായി കുണിയ കോളേജ് വിദ്യാർത്ഥികൾ

പാലക്കുന്ന്:ഒറ്റയ്ക്ക് വർഷങ്ങളായി കാപ്പിൽ ബീച്ച് വൃത്തിയാക്കുന്ന ഉദുമ പഞ്ചായത്തംഗം പി.കെ ജലീലിന് പിന്തുണയുമായി കുണിയ കോളേജ് വിദ്യാർത്ഥികൾ കാപ്പിൽ ബീച്ചിലെത്തി ബീച്ച് ക്ലീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.

കുണിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ജീന ടി സി, വളണ്ടിയർ സെക്രട്ടറിമാരായ
മുഹമ്മദ് ഷാഹിം യു, കെ,
ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ 50 വിദ്യാർത്ഥികളാണ് ബീച്ച് ക്ലീനിംഗ് ക്യാമ്പിൽ പങ്കെടുത്തത്.

ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ലക്ഷ്മി പരിപാടി ഉൽഘാടനം ചെയ്തു. പഞ്ചായത്തംഗംവിനയകുമാർ, ജില്ലാ ഹരിത കേരള മിഷനെ പ്രധിനിധീകരിച്ച് ബാല ചന്ദ്രൻ മാഷ് ,സന്ദീപ്, അശോകൻ,കൃഷ്ണൻ,രവി എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തംഗം പി.കെ ജലീലിന് കുണിയ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രോഗ്രാം ഓഫീസർ ജീന കുണിയ കോളേജിൻ്റെ ഉപഹാരം നൽകി ആദരിച്ചു.

Hot Topics

Related Articles