Friday, November 1, 2024
spot_img

നാടിന്റെ ചരിത്രം അറിഞ്ഞും പറഞ്ഞും ചെമ്മനാട്

കോളിയടുക്കം :ആഗസ്ത് 22, ലോക നാട്ടറിവ് ദിനവുമായി ബന്ധപ്പെട്ട് കേരള കേന്ദ്ര സർവകലാശാല സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജ് ബി എസ് ഡബ്ല്യൂ വിഭാഗവും ചെമ്മനാട് പഞ്ചായത്തുമായി സഹകരിച്ച് നാടിന്റെ ചരിത്രവും ജീവിതം രീതിയിൽ വന്ന മാറ്റങ്ങളുമൊക്കെ സംസാരിക്കാൻ വയോജങ്ങൾക്ക് വേദിയൊരുക്കി. പുതുതായി ഉദ്ഘാടനം ചെയ്ത കോളിയടുക്കം പകൽവീടിലായിരുന്നു ഇത്തരം ഒരു സംഗമം ഒരുക്കിയത്. പ്രാദേശിക വികസനവും രാഷ്ട്രീയ-കല-സംസാരിക ചരിത്രവും സംസാരിച്ചു കൊണ്ട് പങ്കെടുത്ത നാട്ടുകാർ പരിപാടി വൻ വിജയമാക്കി മാറ്റി.

നാം പാഠപുസ്തകങ്ങളിൽ നിന്ന് അറിഞ്ഞത് മാത്രമല്ല, വമൊഴിയായി ലഭിക്കുന്ന ഇത്തരം നാട്ടറിവുകൾ കൂടി ചേർന്നു പഠിക്കുമ്പോഴാണ് ഒരു സമൂഹത്തെ മൊത്തത്തിൽ നമുക്ക് മനസിലാക്കാൻ സാധിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഇബ്രാഹിം മൻസൂർ കുരിക്കൾ പറഞ്ഞു.കേരള കേന്ദ്ര സർവകലാ ശാല സോഷ്യൽ വർക്ക് രണ്ടാം വർഷ വിദ്യാർത്ഥി കെ. പ്രഭിജിത്ത് പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ അവതരിപ്പിച്ചു.കുണിയ ആർട്സ് ആൻഡ് സയൻസ് കോളേജ് ബി. എസ്. ഡബ്ല്യൂ ശ്വേത സ്വാഗതം അറിയിച്ചു.കെ. ആർ ഹൃദ്യ നന്ദി അറിയിച്ചു. ഐഷ റഹ്‌ബാന, ഫാസില, ആഫിയ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles