Friday, November 1, 2024
spot_img

വയനാട് ദുരന്തം:തിരച്ചില്‍ ദുഷ്കരമാകുന്നു;പുഴയിൽ ജലനിരപ്പ് ഉയർന്നു,മരണം 222 ആയി,225 പേരെ കാണാതായി

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 222 ആയി. 225 പേരെ കാണാതായെന്നു ഔദ്യോഗിക സ്ഥിരീകരണം. 89 പേരെ തിരിച്ചറിഞ്ഞു. മുണ്ടക്കൈയില്‍‌ നിന്ന് ഇന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തി. ചാലിയാര്‍ പുഴയില്‍ ഇന്ന് കണ്ടെത്തിയത് 19 മൃതദേഹങ്ങള്‍. മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉറ്റവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മണ്ണും പാറയും കോണ്‍ക്രീറ്റ് പാളികളും നീക്കി തിരച്ചില്‍ ദുഷ്ക്കരമാക്കുകയാണ്. പുഴയ്ക്കുകുറുകെ ബെയ്‍ലി പാലത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു.

മുണ്ടക്കൈയില്‍ ആകെയുള്ള അഞ്ഞൂറോളം കെട്ടിടങ്ങളില്‍ 375 വീടുകളുണ്ടെന്നും അതില്‍ താമസക്കാരുള്ള 150ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ടെന്നും മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നൗഷാദലി. കൃത്യമായ കണക്കുകളെടുത്ത് വരുമ്പോള്‍ കാണാതായവരുടെ എണ്ണം ഇപ്പോള്‍ പുറത്തുവരുന്നതിനേക്കാളും കൂടുതലാകുമെന്ന ആശങ്കയുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങളുടെ എണ്ണമേറുന്നുവെന്നും നൗഷാദലി പറഞ്ഞു.

Hot Topics

Related Articles