മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പുതിയതായി ആരംഭിച്ച പ്രഭാത സായാഹ്ന ശാഖ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്തു.മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അദ്ധ്യക്ഷയായി.കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം, സഹകരണ ജോയിന്റ് ഡയറക്ടർ ലസിത എന്നിവർ ആദ്യ വായ്പ വിതരണം ചെയ്തു. ഡെപ്യൂട്ടി രജിസ്ട്രാർ ചന്ദ്രൻ. വി, അസിസ്റ്റന്റ് രജിസ്ട്രാർ കെ. രാജാഗോപാലൻ എന്നിവർ ആദ്യ നിക്ഷേപം സ്വീകരിച്ചു. സഹകരണ എംപ്ലോയീസ് വെൽഫയർ ബോർഡ് മെമ്പർ സി. പ്രഭാകരൻ മെമ്പർ മാരുടെ അപകടഇൻഷുറൻസ് തുക വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ. നാരായണൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി. രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി പ്രകാശൻ, എം. അബ്ദുൾറഹ്മാൻ, കെ. എം. ഷാജി, എം. രാജൻ, മഠത്തിനാട്ട് രാജൻ, കെ. വി പ്രമോദ്, കുഞ്ഞികൃഷ്ണൻ. ഒ, ബാലകൃഷ്ണൻ. എ. വി, കെ. പ്രഭാകരൻ മാസ്റ്റർ, കെ. വിശ്വനാഥൻ, സി. ഇ. ജയൻ, എം. കുഞ്ഞമ്പു, കെ. സാവിത്രി, കെ. രാജൻ, എം. കുഞ്ഞിഗോവിന്ദൻ മാസ്റ്റർ, കെ. റീന, ദിനേശൻ. ടി, എം. കുഞ്ഞിരാമൻ, എം. രവീന്ദ്രൻ, മല്ലിക. സി, ശശിധരൻ. വി. കെ, ശൈലജ എന്നിവർ സംസാരിച്ചു. ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ. വി. ബാലൻ നന്ദിയും പറഞ്ഞു.