Saturday, February 7, 2026
spot_img

മിസ്ബാഹിന്റെ മരണത്തിൽ നാട് തേങ്ങി

ബോവിക്കാനം:നാടിനെ നൊമ്പരത്തിലാക്കി ബോവിക്കാനത്തെ ബി.കെ.നാജുദ്ദീൻ സാജിദ എന്നിവരുടെ മകൻ മിസ്ബാഹ് ( 12 )
എർണാകുളത്തെ സ്വകാര്യ ആശുപത്രി യിൽ മരണത്തിന് കീഴടങ്ങി.
രോഗം ബാധിച്ചതിനെ തുടർന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തിൽ നിന്നും നാട്ടിലെത്തിയത്.

കുവൈത്ത് ജാബ്രിയ ഇന്ത്യൻ സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിയായിരുന്നു.

പൗരപ്രമുഖരായ
ഫ്രി കുവൈത്ത് അബ്ദുല്ല ഹാജി, പരേതനായ ബി.കെ. മുഹമ്മദ് കുഞ്ഞി എന്നിവരുടെ പേരമകനാണ്.സദാ ഫാത്തിമ ഏക സഹോദരിയാണ്.

ശനിയാഴ്ച 10 മണിയോടെ മയ്യത്ത് ബോവിക്കാനം ജുമാ മസ്ജിദിൽ ഖബറടക്കും.

Hot Topics

Related Articles